വൈദ്യുതി പ്രതിസന്ധി: ഹിമാചൽ വൈദ്യുതിയോ? സ്വകാര്യ കമ്പനിയിൽ നിന്നുള്ള വൈദ്യുതിയോ? കെഎസ്ഇബിയും സര്‍ക്കാരും രണ്ട് തട്ടിൽ

Published : Oct 31, 2026, 08:01 AM ISTUpdated : Oct 31, 2026, 12:01 PM IST
kseb

Synopsis

ഹിമാചലിൽ നിന്നുള്ള വൈദ്യുതി വാങ്ങണോ അതോ സ്വകാര്യ കമ്പനിയുടെ വൈദ്യുതി വാങ്ങണോ എന്ന കാര്യത്തിലാണ് വിയോജിപ്പ് തുടരുന്നത്.

തിരുവനന്തപുരം: പ്രതിസന്ധിക്കിടിയിലും വൈദ്യുതി വാങ്ങുന്നതിൽ കെഎസ്ഇബിയും സര്‍ക്കാരിലെ ഉന്നതരും രണ്ടു തട്ടിൽ. ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി സ്വകാര്യ കമ്പനിയിൽ നിന്ന് വാങ്ങണോ അതോ ഉയര്‍ന്ന വിലയ്ക്കാണെങ്കിലും ഹിമാചൽ പ്രദേശിൽ നിന്ന് വാങ്ങണോയെന്നതിലാണ് രണ്ടഭിപ്രായം. തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യതയുണ്ട് .

ഹിമാചൽ പ്രദേശോ ജിഎൻഎ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡോ? ആരിൽ നിന്ന് വൈദ്യുതി വാങ്ങണമെന്നതിനെക്കുറിച്ച് പരിശോധിച്ച് രണ്ടു സര്‍ക്കാര്‍ ഫയലുകള്‍ ഇപ്പോള്‍ ഉന്നതരുടെ മുൻപിലാണ്. രാവും പകലുമായി മാര്‍ച്ച് വരെ 500 മെഗാവാട്ട് തരാമെന്നാണ് കഴിഞ്ഞ 23 ന് സ്വകാര്യ കമ്പനി അറിയിച്ചത്. ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി യൂണിറ്റിന് 8.63 രൂപ. ഹിമാചലിൽ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 14.50 രൂപ . ഈ മാസം രാത്രിയിൽ 850 മെഗാവാട്ട് വരെ ഹിമാചൽ നൽകിയിരുന്നു. മേയ് വരെ ഇങ്ങനെ കിട്ടുമെന്നതിനാൽ കെഎസ്ഇബിക്ക് താല്‍പര്യം ഹിമാചലിനോട്. വിലക്കൂടുതൽ എങ്കിലും സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് ആയതിനാൽ റിസ്കും കുറവെന്ന് വാദം.

സാമ്പത്തിക ബാധ്യത ജിഎൻഎയ്ക്ക് കൂടുതലെന്നാണ് കെഎസ് ഇബിയുടെ കണക്ക് . പീക്ക് സമയത്ത് സ്വകാര്യ കമ്പനി നൽകുന്ന വൈദ്യുതി താരതമ്യേന കുറവായിരിക്കും. ഇത് നികത്താൻ തത്മസയ വിപണിയിൽ നിന്ന് വാങ്ങണം. അപ്പോള്‍ 450 കോടിയോളം അധികം ചെലവ് വരും. അപ്പോള്‍ മാര്‍ച്ച് വരെ രണ്ടായിരം കോടിയോളം ചെലവാകും. ഇത് ഹിമാചൽ ഇടപാടിനെക്കാള്‍ 700 കോടിയോളം കൂടുതലെന്നാണ് കെഎസ്ഇബി കണക്ക്. ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ഹ്രസ്വകാല കരാറിൽ ആശങ്കയും കമ്മീഷൻ അനുമതി നൽകുമോയെന്ന സംശയവും ബോര്‍ഡിനുണ്ട്. തീരുമാനം നീളുമ്പോള്‍ സെപ്തംബറിലേതു പോലെ വീണ്ടും ഇരുട്ടിലാകുമോയെന്നാണ് ആശങ്ക.

നാളെ മുതൽ ആയിരം മെഗാവാട്ടിന്‍റെ കമ്മിയാണ് കെഎസ്ഇബി കണക്കിൽ. 5400 മെഗാവാട്ട് വരെ ആവശ്യകത ഉയരാം. കമ്മി നികത്താൻ തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി കിട്ടണം. തണുപ്പ് വരുന്നതിൽ വടക്കേന്ത്യയിൽ നിന്ന് വൈദ്യുതി കിട്ടുമെന്നാണ് കെഎസ്ഇബി കണക്കു കൂട്ടൽ. ദീപാവലി ആയിതിനാൽ അടുത്ത 15 വരെ ഉത്തരേന്ത്യയിൽ താപനിലയങ്ങളിൽ ഉത്പാദനം ഉയരാം. പ്രശ്നങ്ങളൊന്നുമില്ലാതെ ഗ്രിഡ് കനിയുകയും ചെയ്താൽ കട്ടൊഴിവാക്കാമെന്നാണ് കെഎസ്ഇബി പ്രതീക്ഷ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം
രാംലീലയിലെ ഇന്ത്യ സഖ്യ മഹാറാലിയിൽ കണ്ടത് കേരളത്തിന്‍റെയും പോരാട്ടം, മുഖ്യമന്ത്രിയും കെസിയും ബേബിയും ഗോവിന്ദനുമടക്കം മുൻനിരയിൽ അണിനിരന്നു