മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയ സംഭവം; വൈദ്യുതി മുടക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായിട്ടില്ല, ഉദ്യോ​ഗസ്ഥൻ്റെ സസ്‌പെൻഷൻ പിൻവലിച്ചു

Published : Nov 24, 2026, 04:56 PM IST
kseb workers association protests suspension of sub engineer pv satheesh babu

Synopsis

കണ്ണൂരിലെ കെഎസ്ഇബി സബ് എഞ്ചിനീയറുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു. കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയില്ലെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി

കണ്ണൂർ: കണ്ണൂരിലെ കെഎസ്ഇബി സബ് എഞ്ചിനീയറുടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു. കെഎസ്ഇബി കണ്ണൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയില്ലെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. വൈദ്യുതി മുടക്കാൻ ബോധപൂർവ്വം ശ്രമം ഉണ്ടായിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. വൈദ്യുതി മന്ത്രി പങ്കെടുക്കുന്ന പരിപാടിയെ കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവ് ഉണ്ടായിരുന്നില്ലെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയിൽ വൈദ്യുതി മുടങ്ങിയതിനാണ് സബ് എഞ്ചിനീയർ സതീഷ് ബാബുവിനെ സസ്‌പെൻഡ് ചെയ്തത്. ടി ഓ മോഹനൻ എംഎൽഎയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ പദവി വിവാദം; നേതൃനിരയിലേക്ക് എത്തുന്നത് തടഞ്ഞു, ചവട്ടി അരച്ച് മാറ്റി നിർത്തി; ഉണ്ണിത്താനെ ശരിവച്ച് ജെഎസ് അഖിൽ
വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കും, പുതിയ മാറ്റങ്ങൾ അടുത്ത അധ്യയന വർഷം