'സിനിമയിൽ പവർ​ഗ്രൂപ്പ് നിലനിൽക്കില്ല; രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ': മുകേഷ്

Published : Aug 24, 2024, 06:02 PM IST
'സിനിമയിൽ പവർ​ഗ്രൂപ്പ് നിലനിൽക്കില്ല; രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെ': മുകേഷ്

Synopsis

നല്ല തൊഴിൽ അന്തരീക്ഷം സ്ത്രീകൾക്ക് ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു. 

തിരുവനന്തപുരം: സിനിമയിൽ പവർ ​ഗ്രൂപ്പ് നിലനിൽക്കില്ലെന്നും ആരെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും നടൻ മുകേഷ്. തന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ലെന്നും മുകേഷ് പറഞ്ഞു. ആരെങ്കിലും സ്ത്രീകളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. തൻ്റെ കുടുംബത്തിൽ തന്നെ നിരവധി പേർ കലാരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. നല്ല തൊഴിൽ അന്തരീക്ഷം സ്ത്രീകൾക്ക് ഉണ്ടാകണമെന്നും മുകേഷ് പറഞ്ഞു.

രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്നും മുകേഷ് കൂട്ടിച്ചേർത്തു. ആരോപണങ്ങൾ ഉയരുമ്പോൾ രാജിവച്ചാൽ രാഷ്ട്രീയത്തിൽ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്ന് ചോദിച്ച മുകേഷ് രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണെന്നും മുകേഷ് കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ