കണ്ണൂരിനെ ഇനിയുമേറെ ഉയരത്തിലെത്തിക്കണം , പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് ആശംസയുമായി പിപി ദിവ്യ

Published : Nov 14, 2024, 01:03 PM ISTUpdated : Nov 14, 2024, 01:07 PM IST
കണ്ണൂരിനെ   ഇനിയുമേറെ ഉയരത്തിലെത്തിക്കണം  , പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്  ആശംസയുമായി പിപി ദിവ്യ

Synopsis

കണ്ണൂരിലെ ജനതക്ക് അഭിമാനിക്കാൻ  നാല് വർഷം കൊണ്ട് നിരവധി  നേട്ടങ്ങള്‍ കൈവരിച്ചെന്നും ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍:  ജില്ലാ പഞ്ചായത്തിvd]Jz  പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട  രത്നകുമാരിക്ക്  അഭിനന്ദനങ്ങളുമായി പിപി ദിവ്യ രംഗത്ത്.ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും ,നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയുംസൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ  വിജയം..കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ  നാല് വർഷം കൊണ്ട്  നേടിയ നേട്ടങ്ങൾ നിരവധിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം,സ്വരാജ് ട്രോഫി ഉൾപ്പെടെ4 സംസ്ഥാന അവാർഡുകൾ..1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കി. .

ഓർത്തെടുക്കുമ്പോൾ അനേകം നേട്ടങ്ങൾ കേവരിച്ചിട്ടുണ്ട്.അഴിക്കോടനും നായനാരുംകെ. കരുണാകരനു മുൾപ്പെടുന്ന നിരവധിജനനേതാക്കൾക്ക് ജന്മം നൽകിയ ,കലയുടെ
കൈത്തറിയുടെതിറയുടെ  നാടിനെ  ഇനിയുമേറെഉയരത്തിലെത്തിക്കണമെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.
 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ