33 അക്കൗണ്ടുകളിലായി 138 കോടി: പ്രവീൺ റാണ പൂഴ്ത്തിയ പണം തേടി പൊലീസ്, തെളിവെടുപ്പ് ഇന്ന് നടക്കും

Published : Jan 21, 2023, 07:22 AM IST
33 അക്കൗണ്ടുകളിലായി 138 കോടി:  പ്രവീൺ റാണ പൂഴ്ത്തിയ പണം തേടി പൊലീസ്, തെളിവെടുപ്പ് ഇന്ന് നടക്കും

Synopsis

നിലവിൽ 2.25 ലക്ഷമാണ് സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. വൻ തുകകൾ ആറ് മാസത്തിനുള്ളിൽ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ .

തൃശൂരിലെ  സേഫ് ആന്റ് സ്ട്രോങ് നിക്ഷേ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും.ആദംബസാറിലെ ഓഫീസ്, പുഴക്കലിലെ കോർപ്പറേറ്റ് ഓഫീസ്,, ഇടപാട് രേഖകൾ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട് എന്നിവിടങ്ങളിലെ ത്തിച്ചാവും തെളിവെടുപ്പ് . നിലവിൽ 2.25 ലക്ഷമാണ് സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ അക്കൗണ്ടിലുള്ളത്. വൻ തുകകൾ ആറ് മാസത്തിനുള്ളിൽ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ . ഇന്നലെ പത്ത് മണിക്കൂറിലധികം  ചോദ്യം ചെയ്തിട്ടും റാണ കൃത്യമായ മറുപടി നൽകിയിട്ടില്ല .പണം ബിസിനസിൽ നിക്ഷേപിച്ചുവെന്ന ഒറ്റ മറുപടിയാണ് നൽകിയത്. ഒറ്റ ഉത്തരം നൽകുന്നത് ആസൂത്രിതമാണെന്ന സംശയം  പൊലീസിനുണ്ട്. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം. ഈ പണം എവിടേക്ക് പോയി എന്നതിലാണ് റാണ ഒളിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

‘എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയാൽ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കും’; വിവാദ പ്രസംഗവുമായി പി കെ കൃഷ്ണദാസ്
ശരണ്യക്കിത് രണ്ടാം ജന്മം, സിദ്ധരാമയ്യ നേരിട്ട് ഇടപെട്ടു; ആ ഫോണ്‍കോള്‍ നിര്‍ണായകമായെന്ന് കെ.സി വേണുഗോപാല്‍