പ്രവീൺ റാണ പത്ത് ദിവസം പൊലീസ് കസ്റ്റഡിയിൽ, പണം ബിസിനസിൽ നിക്ഷേപിച്ചതായി റാണ

Published : Jan 19, 2023, 11:38 AM IST
പ്രവീൺ റാണ പത്ത് ദിവസം പൊലീസ് കസ്റ്റഡിയിൽ, പണം ബിസിനസിൽ നിക്ഷേപിച്ചതായി റാണ

Synopsis

നിക്ഷേപകരുടെ പണം ബിസിനസിൽ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളോട് പറഞ്ഞു. 

തൃശൂ‍ര്‍: സേഫ് & സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ പത്തു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം നിക്ഷേപകരുടെ പണം ബിസിനസിൽ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളോട് പറഞ്ഞു. 

പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐയെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തു. ചോരൻ എന്ന ചിത്രം സംവിധാനം ചെയ്ത എഎസ്ഐ സാന്‍റോ അന്തിക്കാടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജി ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രവീണ്‍ റാണയുടെയുടെയും ബിനാമികളുടെയും പേരിലുള്ള പന്ത്രണ്ട് വസ്തുവകകള്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മുംബൈയിലെ അയാന്‍ വെല്‍നെസ്സില്‍ റാണ പതിനാറ് കോടിയാണ് നിക്ഷേപിച്ചത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തിയത്. സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ മുഖ്യ പ്രതി പ്രവീണ്‍ റാണ പണം കടത്തിയ വഴികളെ സംബന്ധിച്ച ചില നിര്‍ണായക വിവരങ്ങളാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

റാണയുടെ കേരളത്തിലെ ഓഫീസുകളിലും വീടുകളിലും അടുത്ത കൂട്ടാളികളുടെ വീടുകളിലും പൊലീസ് സംഘം നടത്തിയ റെയ്ഡുകളില്‍ നിക്ഷേപം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത പണമുപയോഗിച്ച് റാണ സ്വന്തം പേരിലും കൂട്ടാളികളുടെ പേരിലും വസ്തുവകകള്‍ സ്വന്തമാക്കുകയും ഡാന്‍സ് ബാറുകളില്‍ നിക്ഷേപം നടത്തുകയും ചെയ്തതായി കണ്ടെത്തി. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, ബംഗലൂരു എന്നിവിടങ്ങളില്‍ സ്ഥലങ്ങള്‍ വാങ്ങിയതായാണ് കണ്ടെത്തിയത്. പല ഇടപാടുകളും സ്വന്തം പേരിലല്ല നടത്തിയിരിക്കുന്നത്. റാണയുടെ അടുത്ത കൂട്ടാളികളുടെ പേരിലാണ് ഭൂമിയിലുള്ള നിക്ഷേപങ്ങളില്‍ ചിലത്. പണമായി കോടികള്‍ പലര്‍ക്കും കൈമാറിയതായും പൊലീസിന് സൂചനകളുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട
കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ