തൃശൂർ ജില്ലയിൽ ഒരിടത്ത് പ്രവചനം അസാധ്യം, ബാക്കി 12 മണ്ഡലങ്ങളിലും ജയം ഉറപ്പെന്ന് സിപിഎം

Published : Apr 10, 2026, 02:56 PM IST
cpm thrissur

Synopsis

തൃശൂർ ജില്ലയിലെ 13ൽ 12 സീറ്റുകളും എൽഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ പ്രവചിച്ചു. മണലൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തൃശൂർ: തൃശൂർ ജില്ലയിലെ 13ല്‍ 12 സീറ്റ് വരെ സീറ്റ് എൽഡിഎഫ് നേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍. ത്രികോണ പോരാട്ടം നടന്ന തൃശൂർ മണ്ഡലത്തിൽ മാത്രം അവകാശവാദം നടത്തുക പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മത്സരം നടന്ന മണലൂരിൽ എൽഡിഎഫ് മികച്ച പ്രകടനം നടത്തിയെന്നും കെ വി അബ്ദുള്‍ ഖാദര്‍ അവകാശപ്പെട്ടു.

ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ നല്ല രീതിയിൽ എൽഡിഎഫ് പ്രവർത്തകർ പ്രചാരണം നടത്തി. വടക്കഞ്ചേരിയിൽ ഇടതുപക്ഷത്തിന് ശക്തനായ ഒരു എതിരാളി ഉണ്ടായിരുന്നില്ല. ഒല്ലൂരിൽ ഓരോ വീടുകളുമായും നല്ല ബന്ധമുള്ളയാളാണ് മന്ത്രി കെ രാജൻ. നാട്ടകയിലും മണലൂരിലും ജയിക്കാനാവും. മണലൂരിലെ വാശിയേറിയ പോരിൽ രവീന്ദ്രനാഥ് വിജയിക്കുമെന്ന ആത്മവിശ്വാസം അബ്ദുൽ ഖാദർ പ്രകടിപ്പിച്ചു.

തൃശൂർ നഗരത്തിൽ കടുത്ത മത്സരം നേരിട്ടെന്നും മറ്റു മണ്ഡലങ്ങളിലെ പോലെ അവകാശവാദം നടത്താനാവില്ലെന്നും അബ്ദുൽ ഖാദർ പറഞ്ഞു. ഗുരുവായൂരിൽ എൽഡിഎഫിന് ജയിക്കാൻ കഴിയുന്ന സാഹചര്യമാണെന്ന് അബ്ദുൽ ഖാദർ അവകാശപ്പെട്ടു. കയ്പമംഗലത്തും തികഞ്ഞ പ്രതീക്ഷയുണ്ടെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി പറഞ്ഞു. ചുരുക്കത്തിൽ 13ൽ 12 സീറ്റിലും വിജയിക്കും എന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കിനീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം
'ശ്രീനന്ദ കാലുതെറ്റി വീണതല്ല, ഡോ​ഗ് സ്ക്വാഡ് കയറിച്ചെന്ന കടയിലെ ആളെ സംശയമുണ്ട്'; ദുരൂഹത സംശയിച്ച് കുടുംബം