നിലമ്പൂരിലെ ആശുപത്രി ജീവനക്കാർ ശുചിമുറി കഴുകിച്ച ഗർഭിണി പ്രസവിച്ചു; പെൺകുഞ്ഞ്

Published : Jul 22, 2022, 07:17 PM IST
നിലമ്പൂരിലെ ആശുപത്രി ജീവനക്കാർ ശുചിമുറി കഴുകിച്ച ഗർഭിണി പ്രസവിച്ചു; പെൺകുഞ്ഞ്

Synopsis

ഈ മാസം ഇരുപതിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗര്‍ഭിണികളുടെ വാര്‍ഡിലെ ശുചി മുറി ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയി

മലപ്പുറം: നിലമ്പൂരിലെ സർക്കാർ ജില്ലാ ആശുപത്രിയിൽ, ഇന്ന് ജീവനക്കാർ നിർബന്ധിച്ചു ശുചിമുറി കഴുകിപ്പിച്ച ഗർഭിണി പെൺ കുഞ്ഞിന് ജന്മം നൽകി. കൈയ്യിൽ ഗ്ലൂക്കോസ് കുത്തിവെച്ച സൂചിയും മറ്റും ഊരിമാറ്റി യുവതിയെ നിർബന്ധിച്ച് ശുചി മുറി കഴുകിപ്പിച്ചു എന്ന് ബന്ധുക്കൾ പരാതിപെട്ടിരുന്നു. ശുചിമുറി വൃത്തികേടാക്കി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൂർണ്ണ ഗർഭിണിയോട് ആശുപത്രി ജീവനക്കാരുടെ ക്രൂരത. ദുരനുഭവം വിവാദമായതിന് പിന്നാലെ ഇന്ന് വൈകീട്ടാണ് യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

ഈ മാസം ഇരുപതിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗര്‍ഭിണികളുടെ വാര്‍ഡിലെ ശുചി മുറി ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയി. ഇതിന് കാരണക്കാരി പൂർണ ഗർഭിണിയായ ഇതര സംസ്ഥാനത്ത് നിന്നുള്ള ഈ യുവതിയാണ് എന്ന് ആരോപിച്ചാണ് ആശുപത്രി ജീവനക്കാര്‍ ക്രൂരത കാട്ടിയത്.

നാളെയായിരുന്നു യുവതിയുടെ പ്രസവ തീയതി. ഇത് അറിഞ്ഞു കൊണ്ടാണ് ഈ യുവതിയെ കൊണ്ട് തന്നെ ടോയ്ലറ്റ് പൂര്‍ണമായി ശുചിയാക്കിപ്പിച്ചത്. അസം സ്വദേശിയാണ് യുവതി. യുവതിയും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പലകുറി പറഞ്ഞു. എന്നിട്ടും ആശുപത്രി ജീവനക്കാര്‍ ഇവരെ കേൾക്കാൻ തയ്യാറായില്ല. യുവതിയുടെ ഗ്ലൂക്കോസ് സ്ട്രിപ്പ് അഴിപ്പിച്ച ശേഷം അവരെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിക്കുകയായിരുന്നു. 

ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴിഫാമിൽ ജോലി ചെയ്യുന്ന അതിഥി സംസ്ഥാന തൊഴിലാളി കുടുംബം ആണ് ആശുപത്രി ജീവനക്കാരു  ഈ കുടുംബം എന്നാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും