Ram Nath Kovind : 2 ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്; നഗരത്തിൽ ഗതാഗത നിയന്ത്രണം

Published : Dec 23, 2021, 07:58 AM IST
Ram Nath Kovind : 2 ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്; നഗരത്തിൽ ഗതാഗത നിയന്ത്രണം

Synopsis

പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് രാവിലെ 11.05 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30 ന് പ്രതിമ അനാവരണം നിർവഹിക്കും.

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് (President Ram Nath Kovind) ഇന്ന് തിരുവനന്തപുരത്ത് എത്തും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. കൊച്ചിയിൽ നിന്ന് രാവിലെ 11.05 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി 11.30 ന് പ്രതിമ അനാവരണം നിർവഹിക്കും. തുടർന്ന് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മേയർ ആര്യാ രാജേന്ദ്രൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പ്രൊഫ. പി ജെ കുര്യൻ, പന്ന്യൻ രവീന്ദ്രൻ, പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാനും സിഇഒയുമായ എൻ ബാലഗോപാൽ എന്നിവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് രാജ്ഭവനിൽ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20 ന് ദില്ലിക്ക് മടങ്ങും. രാഷ്ട്രിപതിയുടെ സന്ദർശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'