മിൽമ പാലിന് വില കൂടും; പെരുമാറ്റച്ച‌ട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും; ലിറ്ററിന് 4 രൂപ കൂട്ടാൻ ഡയറക്ടർ ബോർഡ് യോ​ഗത്തിൽ ശുപാർശ

Published : Apr 29, 2026, 12:19 PM ISTUpdated : Apr 29, 2026, 12:26 PM IST
Milma

Synopsis

ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും.

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഡയറക്ടർ ബോർഡ് യോ​ഗത്തിലാണ് വില വർധിപ്പിക്കാനുള്ള ശുപാർശ. പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം തീയതി തീരുമാനിക്കും.  ഇന്ന് ചേര്‍ന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വര്‍ധന പരിഗണിച്ചത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വില വ‌ർധനയ്ക്കള്ള നീക്കം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കിട്ടുകയാണെങ്കിൽ മെയ് 1 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു.

ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. എറണാകുളം മേഖല യൂണിയൻ കഴിഞ്ഞ ദിവസം മിൽമ ആസ്ഥാനത്ത് പരസ്യ പ്രതിഷേധവും നടത്തിയിരുന്നു. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി സർക്കാർ നൽകിയത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സി-ക്ലാസ് മണ്ഡലം എന്ന് പറഞ്ഞ് ചിരിച്ച ചിലരൊക്കെയുണ്ട്, 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണ് ഗുരുവായൂരെന്ന് അവർക്ക് മനസിലാകും'; ബി ഗോപാലകൃഷ്ണൻ
പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിനെ നാളെ ഡിസ്ചാർജ് ചെയ്യും; കുട്ടി നടന്ന് തുടങ്ങിയെന്ന് ഡോക്ടർമാര്‍