
തിരുവനന്തപുരം: പുതുക്കിയ ജിഎസ്.ടി സ്ലാബിൽ വിലക്കുറവോടെ ലുലു സ്റ്റോറുകളിൽ നാളെ മുതൽ ഷോപ്പിങ്ങ് നടത്താം. സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജിഎസ്ടിക്ക് ലുലു സ്റ്റോറുകളിൽ നാളെ മുതൽ തുടക്കം. ഇന്ത്യാ ഗവൺമെന്റിന്റെ പുതുക്കിയ ജി.എസ്.ടി നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതോടെ ഇനി ലുലുവിലെ ഹൈപ്പർമാർക്കറ്റുകളിലും ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കുമെന്ന് ലുലു അറിയിച്ചു.
ലുലു ഡെയ്ലി, ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് എന്നീ സ്റ്റോറുകളിലും പുതിയ നികുതി ഘടനയിൽ വിൽപന തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പുതുക്കിയ നെക്സ്റ്റ് ജൻ ജിഎസ് ടി നൂറു ശതമാനം പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കൾക്ക് മികച്ച വിലക്കുറവിൽ ഷോപ്പിംഗ് ചെയ്യുവാൻ ലുലു അവസരമൊരുക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റിലെ സ്റ്റോറുകളിൽ നിന്നും ഷോപ്പ് ചെയ്യുമ്പോൾ ചോക്ലേറ്റ്, നെയ്യ്, ഇൻസ്റ്റന്റ് നൂഡിൽസ്, കുക്കീസ്, കാപ്പി, പാസ്ത, സൗന്ദര്യ വർദ്ധിത ഉത്പ്പന്നങ്ങൾ എന്നിവ 12 ശതമാനം നികുതിയിൽ നിന്ന് ഇളവുകളോടെ 5% മാത്രം ജി.എസ്.ടി നൽകി വാങ്ങാം.
ലുലു കണക്ടിൽ നിന്ന് ഇലക്രോണിക്സ് ഉപകരണങ്ങൾ 28 ശതമാനത്തിൽ നിന്ന് 18ശതമാനം നികുതി നൽകി, ഫ്രിഡ്ജ്, വാഷിങ് മെഷിൻ, സ്മാർട് ടി.വി എന്നിവ വാങ്ങാം. ഗൃഹോപകരണങ്ങൾക്കും നികുതിയിളവ് വന്നിട്ടുണ്ട്. ലുലു ഫാഷൻ സ്റ്റോറിലും, ലുലു സെലിബ്രേറ്റിലും, തുണിത്തരങ്ങളും ഫുട് വെയറുകളും അടങ്ങുന്ന ഉത്പന്നങ്ങൾക്കും പുതുക്കിയ ജി.എസ്.ടി പ്രകാരമുള്ള വിലക്കുറവുണ്ട്. 1051 രൂപ മുതൽ 2625 രൂപയ്ക്കുള്ളിൽ ഷോപ്പ് ചെയ്യുമ്പോൾ പുതുക്കിയ നികുതി സ്ലാബിലുള്ള ജി.എസ്.ടി ആനുകൂല്യവും ലഭിക്കും.പുതുക്കിയ ജി.എസ്.ടി പ്രഖ്യാപനത്തിന്റെ ഭാഗമായി നാളെ ലുലു സ്റ്റോറുകൾ രാവിലെ 11 മണി മുതൽ തുറന്ന് പ്രവർത്തിക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam