പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ വരെ വീണ്ടും വില കുറച്ചു, സബ്സിഡി സാധനങ്ങൾക്ക് 10 രൂപ വരെ കുറച്ച് സപ്ലൈകോ

Published : Apr 11, 2025, 04:10 PM IST
പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ വരെ വീണ്ടും വില കുറച്ചു, സബ്സിഡി സാധനങ്ങൾക്ക് 10 രൂപ വരെ കുറച്ച് സപ്ലൈകോ

Synopsis

സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും,  അവയുടെ വിപണി വിലയും ക്രമത്തിൽ 

തിരുവനന്തപുരം: 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നിവയ്ക്കാണ് നാലു മുതൽ 10 രൂപ വരെ കിലോഗ്രാമിന് കുറയുക. വൻകടല കിലോഗ്രാമിന് 65 രൂപ, ഉഴുന്ന് 90 രൂപ, വൻപയർ 75 രൂപ, തുവരപ്പരിപ്പ് 105 രൂപ, മുളക് 500 ഗ്രാമിന് 57.75 രൂപ എന്നിങ്ങനെയാണ് സപ്ലൈകോ വിൽപനശാലകളിൽ ജിഎസ്ടി അടക്കമുള്ള സബ്സിഡി സാധനങ്ങളുടെ  ഇന്ന് മുതലുള്ള വില. നേരത്തെ ഇത് യഥാക്രമം 69, 95, 79, 115, 68.25 എന്നിങ്ങനെ ആയിരുന്നു.

സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും,  അവയുടെ വിപണി വിലയും ക്രമത്തിൽ 

വൻകടല  (ഒരു കിലോഗ്രാം) -- 65--   110.29
ചെറുപയർ (ഒരു കിലോഗ്രാം)--90 -- 126.50
ഉഴുന്ന് (ഒരു കിലോഗ്രാം)_90_ 132.14
വൻപയർ (ഒരു കിലോഗ്രാം) 75.  -- 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105-- 139.5
മുളക്( 500ഗ്രാം) -- 57.75 -- 92.86
മല്ലി( 500ഗ്രാം) 40.95 --- 59.54
പഞ്ചസാര (ഒരു കിലോഗ്രാം) 34.65 -- 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) -- 240.45.  __ 289.77
ജയ അരി (ഒരു കിലോഗ്രാം) 33 --- 47.42
കുറുവ അരി( ഒരു കിലോഗ്രാം) 33.  --- 46.33
മട്ട അരി (ഒരു കിലോഗ്രാം)33-----.  51.57
പച്ചരി (ഒരു കിലോഗ്രാം)29.--- 42.21
(പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)

നഷ്ടം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടി നികത്താൻ ഹൈക്കോടതി ഉത്തരവ്, മിന്നൽ ഹര്‍ത്താലിൽ നടപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം