സ്വപ്‍നയുടെ നിയമനം; പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനോട് വിശദീകരണം തേടി

Published : Jul 10, 2020, 06:17 PM ISTUpdated : Jul 10, 2020, 06:19 PM IST
സ്വപ്‍നയുടെ നിയമനം; പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനോട് വിശദീകരണം തേടി

Synopsis

സ്വപ്‍നയുടെ നിയമനം വലിയ വിവാദമായതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷിന്‍റെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനോട് കേരളാ ഐടി ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ വിശദീകരണം തേടി. സ്വപ്‍നയുടെ നിയമനം വലിയ വിവാദമായതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇവരുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ടു. 

സ്പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍ മാനേജര്‍ എന്ന പദവിയിലേക്കുള്ള നിയമനം കേരളാ ഐടി  ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ നേരിട്ടല്ല നടത്തുന്നത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനാണ് ഇതിന്‍റെ ചുമതല. നിയമനം നടത്തുമ്പോള്‍ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അടക്കം ഉറപ്പിക്കാനുള്ള ഉത്തരവാദിത്തം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനുണ്ടെന്നാണ് കെഎസ്എല്ലിന്‍റെ വിശദീകരണം. അതിന്‍റെ അടിസ്ഥാനത്തിലാണ് മുഴുവന്‍ രേഖകളും കൈമാറാന്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‍സിനോട് കേരളാ ഐടി ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ എംഡി ആവശ്യപ്പെട്ടത്. 

സ്വപ്‍നയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ രേഖകളും കൈമാറണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരം രേഖകള്‍ കേരളാ ഐടി ഇന്‍ഫ്രാസ്‍ട്രെക്ച്ചര്‍ കൈമാറി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ