
കോഴിക്കോട്: വാടക ടയർ ഉപയോഗിച്ച് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു.
വാടക ടയർ ഇട്ട് ബസോടിക്കാൻ മുതലാളിമാർ നിർബന്ധിക്കുന്നു എന്നാണ് ബസ് ജീവനക്കാരുടെ പരാതി. ആറ് ടയറുകൾക്ക് 400 മുതൽ 600 രൂപയാണ് ദിവസ വാടക. ഉപയോഗശൂന്യമായ ടയറുകൾ കട്ട ചെയ്താണ് ഉപയോഗിക്കുന്നത്. എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇക്കാര്യം ബസ് ജീവനക്കാർ തന്നെയാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്.
വൈറലായ ആ കുറിപ്പ് ഇങ്ങനെ
ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടെ മുന്നറിയിപ്പ്.....
പരമാവധി ഷെയർ ചെയ്യണം...
പറയാതെ വയ്യ , അതുകൊണ്ട് ഇവിടെ പറയണം എന്ന് തോന്നി . എനിക്ക് 40 വയസ്സായി. 20 കൊല്ലമായി ബസ്സിൽ പോകുന്നു. ആദ്യം ചെക്കറായും പിന്നെ കണ്ടക്ടറായും ഇപ്പോൾ 15 വർഷമായി ഡ്രൈവർ പണി ചെയ്യുന്നു. സ്വന്തമായി ബസ്സുണ്ടായിരുന്നു , എല്ലാം ഒഴിവാക്കി സമ്മർദ്ദമില്ലാതെ ജീവിക്കുവാൻ തോന്നി. കഴിഞ്ഞ ദിവസം മിയ വണ്ടിയിലെ ഡ്രൈവറായിരുന്നു , അതായത് 5 ന് . കുറ്റ്യാടിയിൽ നിന്നും 9.25 ന് വണ്ടി എടുത്തു എരഞ്ഞിക്കൽ വലിയ വളവിന് ശേഷം 10 മീറ്റർ മുന്നോട്ട് പോയതിന് ശേഷം വലിയൊരു ശബ്ദം അതെന്താന്ന് മനസിലാക്കുന്നതിന് മുന്നേ വണ്ടി സ്കൂൾ മതിലിൽ കയറി. പതുക്കെയാണ് വണ്ടി മുന്നോട്ട് പോകുന്നത് ആ വളവ് കാരണം. പരമാവധി ശ്രമിച്ചു ഇടത്തോട്ട് തിരിക്കുവാൻ സംഭവം തിരിയുന്നുണ്ട് വണ്ടി അതൊന്നും നോക്കിയില്ല , അവസാനം ഒരു മാവിൽ ഇടിച്ചു നിന്നു . എന്താ ഇതൊക്കെ ഇവിടെ പറയുവാൻ കാരണം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. കുറ്റ്യാടി കോഴിക്കോട് ഓടുന്ന 95% വണ്ടിയിലും വാടക ടയറാണ്. മുതലാളിമാർ ടയറിന്റെ കാര്യത്തിൽ ടെൻഷൻ അടിക്കുകയേ വേണ്ട. ദിവസത്തിൽ അല്ലെങ്കിൽ മാസത്തിൽ അവർക്ക് പൈസ കൊടുത്താൽ മതി. പക്ഷെ കുറെ കാലം സർവ്വീസുള്ള മുതലാളിമാർ മുന്നിലെ ടയർ വാടകയ്ക്ക് എടുക്കാറില്ല. ഇവിടെ ഇനിയുള്ള കാലം ബസ്സിന്റെ മുന്നിലത്തെ ടയർ പൊട്ടി പലരും മരിക്കും , കാരണം വാടക ടയർ . പുറക്കാട്ടിരി പാലത്തിന്റെ മുകളിൽ നിന്ന് പൊട്ടിയാൽ എന്തായിരിക്കും അവസ്ഥ. ബോട്ടപകടം പുറകിൽ നിൽക്കണം. യാതൊരു ആത്മാർത്ഥതയ്യമില്ലാതെ ടയർ വാടകയ്ക്ക് കൊടുക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പൈസാ പൈസാ എന്ന് വിചാരിച്ച് ജീവിച്ചിട്ട് എന്ത് കാര്യം. വലിയൊരു അപകടമാണ് കഴിഞ്ഞ ദിവസം ഒഴിവായത്. ആരെങ്കിലും അപായപ്പെട്ടെങ്കിൽ ബസ്സിനു നേരെ അലമുറയിടുവാൻ പലരും ഉണ്ടാകും. ഒരു ബസ്സിന്റെ മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു എല്ലാം . ഞാനൊരു മുന്നറിയിപ്പാണ് തരുന്നത്. പൊതു ജനങ്ങൾ ഇടപെടണം. വാടക ടയർ കൊടുത്ത് ലാഭമുണ്ടാക്കുന്ന മാഫിയകൾക്കെതിരെ . ജനങ്ങളുടെ ജീവനാണ് വലുത് . പുറകിലെ ടയർ എന്തോ ആയികൊള്ളട്ടെ, മുന്നിലത്തെ ടയർ പൊട്ടിയാൽ കഴിഞ്ഞു. ഇങ്ങനത്തെ പല ബസ്സുകളും കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്നുണ്ട്.
'വെയറവർ ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്'; 'ഇംഗ്ലീഷ്' ട്രോളുകൾക്ക് മറുപടിയുമായി മന്ത്രി ആർ ബിന്ദു
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...