കൊച്ചിയിൽ സുനാമി ഇറച്ചി സൂക്ഷിച്ച കേന്ദ്രത്തിൽ പരിശോധന: ഇറച്ചി വാങ്ങിയ ഹോട്ടലുകളെ കേന്ദ്രീകരിച്ച് അന്വേഷണം

Published : Jan 17, 2023, 07:51 PM IST
കൊച്ചിയിൽ സുനാമി ഇറച്ചി സൂക്ഷിച്ച കേന്ദ്രത്തിൽ പരിശോധന: ഇറച്ചി വാങ്ങിയ ഹോട്ടലുകളെ കേന്ദ്രീകരിച്ച് അന്വേഷണം

Synopsis

എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. ഇവ പോലീസും നഗരസഭയും വിശദമായി പരിശോധിക്കുകയാണ്.

കൊച്ചി: കൊച്ചിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇറച്ചി വിൽപ്പന കേന്ദ്രത്തിൽ പോലീസും നഗരസഭയും സംയുക്ത പരിശോധന നടത്തി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിലായിരുന്നു പരിശോധന. സ്ഥലത്ത് നിന്ന് നാൽപ്പത്തോളം കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയതിന്‍റെതെന്ന് സംശയിക്കുന്ന രേഖകൾ പരിശോധനയിൽ കണ്ടെത്തി.

എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. ഇവ പോലീസും നഗരസഭയും വിശദമായി പരിശോധിക്കുകയാണ്. സംഭവത്തിൽ നഗരസഭ സെക്രട്ടറിയുടെ പരാതിയിൽ പോലീസ് കളമശ്ശേരിയിലെ  കേന്ദ്രം നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശി ജുനൈസിന്‍റെ പേരിൽ കളമശ്ശേരി പൊലീസ് കേസ് എടുത്തിരുന്നു. 

അതേസമയം  സുനാമി ഇറച്ചി പിടികൂടിയ സംഭവം ചർച്ച ചെയ്യാൻ ചേർന്ന നഗരസഭാ യോഗത്തിൽ നിന്നും പ്രതിപക്ഷം ഇന്നലെ ഇറങ്ങിപ്പോയിരുന്നു. പഴകിയ ഇറച്ചി ഉറക്കുമതി ചെയ്യുന്നവർക്ക് ഭരണ സമിതി ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ്  പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചത്. അതേ സമയം വീഴ്ച  ഉണ്ടായിട്ടില്ലെന്നും കർശന നടപടി തുടരുമെന്നും ചെയർപേഴ്സൺ സീമ കണ്ണൻ  വ്യക്തമാക്കി

അ‍ഞ്ഞൂറ് കിലോ പഴക ഇറച്ചി വ്യാഴാഴ്ച ഉച്ചയ്ക്ക് പിടികൂടിയിട്ടും പൊലീസിൽ പരാതി നൽകിയത് വെള്ളിയാഴ്ച വൈകീട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിനെയും കൃത്യമായി വിവരമറിയിച്ചില്ല. ഇഷ്ടക്കാരെ സംരക്ഷിക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും നഗരസഭാധ്യക്ഷ രാജിവക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. 

സംഭവത്തിൽ കേസെടുത്ത കളമശ്ശേരി പൊലീസ് പ്രതി ജുനൈസിനായുള്ള തിരച്ചിലിലാണ്. ഇയാൾ പഴകിയ ഇറച്ചി കൊണ്ടുവന്നത് എവിടെ നിന്നാമ് , ആരൊക്കെ സഹായിച്ചു, ഏതെല്ലാം കടകളിൽ വിതരമം ചെയ്തു എന്നെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന കേരള ലീഗൽ സർവ്വീസ് അതോറിറ്റിയക്ക് നഗരസഭ സെക്രട്ടറി റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. ജുനൈസ് പഴകിയ ഇറച്ചി കൊണ്ടുവന്നതും സൂക്ഷിച്ചതും നഗരസഭ ലൈസൻസ് വാങ്ങാതെയാണെന്നും  വൃത്തി ഹീനമായ സാഹചര്യത്തിലാണ് ഇറച്ചി സൂക്ഷിച്ചതെന്നുമാണ് റിപ്പോട്ടിൽ വ്യക്തമാക്കുന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മേയർ വിവി രാജേഷിന് ആശംസ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്, 'പ്രചരിക്കുന്ന വാർത്ത തെറ്റ്'
അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്