വ്യവസായിയുടെ ആത്മഹത്യ; കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും

Published : Jun 25, 2019, 08:42 AM IST
വ്യവസായിയുടെ ആത്മഹത്യ; കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും

Synopsis

വിഷയത്തിൽ പരിശോധന നടത്തിയ റീജിയണൽ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് ഇന്ന് നഗരകാര്യ ഡയറക്ടർക്ക് കൈമാറും.   

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റെ പാർത്ഥ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതിനുള്ള നടപടികൾ ഇന്ന് പൂർത്തിയാകും. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥർക്ക് പകരം ഉദ്യോഗസ്ഥർ ഇന്നലെ ചുമതലയേറ്റെടുത്തു. ഇരുവരും ഇന്നലെത്തന്നെ ഫയൽ പരിശോധിച്ചു. വിഷയത്തിൽ പരിശോധന നടത്തിയ റീജിയണൽ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ട് ഇന്ന് നഗരകാര്യ ഡയറക്ടർക്ക് കൈമാറും. 

അതേസമയം കേസന്വേഷണത്തിൽ നിർണായക തെളിവായ ഡയറി ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം. പൊലീസ് ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുക്കും. ഡയറിയിൽ പരാമ‌ർശിക്കപ്പെട്ടവരെയും ചോദ്യം ചെയ്യാനാണ് സാധ്യത.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', വിധിക്കെതിരെ അതിജീവിത
വോട്ട് ചോരി: സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസം