മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ വരുമാനം വര്‍ധിപ്പിച്ചു

By Web TeamFirst Published May 4, 2019, 6:05 PM IST
Highlights

മൂന്ന് വര്‍ഷത്തിന് ശേഷമാണ് വേതനം വര്‍ധിപ്പിക്കുന്നത്. 

കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ വേതനം  ഇരുപത് ശതമാനം  വർധിപ്പിച്ചു. സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ  ഫെഫ്കയുടെയും നിർമാതാക്കളുടെ സംഘടനയുടെയും പ്രതിനിധികൾ കൊച്ചിയിൽ  നടത്തിയ ചർച്ചയിലാണ് തീരുമാനം. ലൈറ്റ് ബോയ്‌സ് അടക്കമുള്ള ദിവസവേതനക്കാർക്ക് ഇതിന്റെ പ്രയോജനം കിട്ടും. മൂന്ന് വർഷത്തിനുശേഷമാണ്  വേതനവർധന. 

കരാറിന്റെ കാലാവധി  രണ്ടരവർഷമാക്കി കുറയ്ക്കാനും ചർച്ചയിൽ തീരുമാനമായി.അതെസമയം ഓൺലൈൻ ടിക്കറ്റ്‌ബുക്കിംഗ് പ്ളാറ്റ്ഫോമുകളുടെ സിനിമ റേറ്റിംഗ് സിനിമ വ്യവസായത്തിന്  ദോഷകരമാണെന്നും ഇത് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നുംഫെഫ്കയുടെയും പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെയും  ഭാരവാഹികൾ വ്യക്തമാക്കി. 

click me!