യുവം പരിപാടിയിലെ സാന്നിദ്ധ്യം; 'സുഹൃത്ത് വിളിച്ചത് കൊണ്ട് പോയി': വിശദീകരിച്ച് എംകെ സാനു

Published : Apr 25, 2023, 07:40 AM IST
യുവം പരിപാടിയിലെ സാന്നിദ്ധ്യം; 'സുഹൃത്ത് വിളിച്ചത് കൊണ്ട് പോയി': വിശദീകരിച്ച് എംകെ സാനു

Synopsis

ഇതുവരെ തുടർന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും സാനുമാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് 

കൊച്ചി: ബിജെപി സംഘടിപ്പിച്ച യുവം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി ഇടത് സഹയാത്രികനും എഴുത്തുകാരനുമായ പ്രൊഫ എംകെ സാനു. രാഷ്ട്രീയ താത്പര്യത്തിലല്ല പരിപാടിയിൽ പങ്കെടുത്തതെന്ന് സാനു മാഷ് വിശദീകരിച്ചു. സദസിന്റെ കൂട്ടത്തിൽ ഇരുന്ന് ഒരു പ്രസംഗം കേൾക്കുകയാണ് താൻ ചെയ്തത്. ഒരു സുഹൃത്ത് വിളിച്ചപ്പോൾ പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേണ്ടിയാണ് താൻ യുവം പരിപാടിയിൽ പങ്കെടുത്തത്. ഒരു പ്രസംഗം കേട്ടതു കൊണ്ടോ ഒരു പുസ്തകം വായിച്ചതു കൊണ്ടോ തന്റെ രാഷ്ട്രീയ നിലപാട് മാറില്ല. ഇതുവരെ തുടർന്ന രാഷ്ട്രീയം ഇനിയും തുടരുമെന്നും സാനുമാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ