അധ്യാപകന്‍റെ കൈവെട്ടിയ കേസ്, പ്രതി സവാദിന്‍റെ നിര്‍ണായക മൊഴി, കൂടുതൽ അന്വേഷണത്തിന് എൻഐഎ

Published : Nov 23, 2025, 09:11 AM ISTUpdated : Nov 23, 2025, 01:11 PM IST
hand chopping case

Synopsis

മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ പ്രതി സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ലാണ് പിടികൂടിയത്

എറണാകുളം: മൂവാറ്റുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ തുടരന്വേഷണത്തിന് എൻഐഎ. 14 വ‍ർഷം ഒളിവിൽക്കഴിഞ്ഞ‌ ഒന്നാം പ്രതി സവാദിനെ സഹായിച്ച പോപ്പലർ ഫ്രണ്ട് കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് കേന്ദ്ര ഏജൻസി കോടതിയെ അറിയിച്ചത്. എന്നാൽ, സവാദിന്‍റെ വിചാരണ വൈകിപ്പിക്കാനുളള അന്വേഷണ ഏജൻസിയുടെ നീക്കമാണിതെന്ന് പ്രതിഭാഗവും നിലപാടെടുത്തു.പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദാണ് പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടി മാറ്റിയതെന്നാണ് പ്രോസിക്യൂഷൻ കേസ്. തൊടുപുഴ ന്യൂമാൻ കോളേജിലെ ചോദ്യപേപ്പർ വിവാദത്തിന്‍റെ തുടർച്ചയായിരുന്നു ആക്രമണം. 

2010ൽ നടന്ന വധശ്രമക്കേസിൽ 2024ലാണ് ഒന്നാം പ്രതി സവാദ് പിടിയിലായത്. കണ്ണൂരിന് പുറമേ തമിഴ്നാട്ടിൽ ദിണ്ടിഗലിലും ഇയാൾ ഒളിവിൽ കഴിഞ്ഞു. ഇത്രയും വർഷം ആൾമാറാട്ടം നടത്തി ഒളിച്ചുകഴിയാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് സഹായം കിട്ടിയെന്നാണ് കേന്ദ്ര ഏജൻസിയുടെ നിലപാട്. സവാദിന് ഒളിവിടം ഒരുക്കിയതിന് പുറമേ തൊഴിൽ സംഘടിപ്പിച്ച് നൽകുകയും ആവശ്യമായ സാമ്പത്തിക സഹായം എത്തിക്കുകയും ചെയ്തു. കേരളത്തിന് പുറത്തുളള പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളുടെ പിന്തുണ ഇക്കാര്യത്തിലുണ്ട്. അതുകൊണ്ടുതന്നെ അവരിലേക്ക് വിശദമായ അന്വേഷണം വേണമെന്നാണ് കൊച്ചിയിലെ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ, സഹായം നൽകിയവർക്കെതിരെ നേരത്തെ തന്നെ കേസെടുത്തതാണെന്നും വിചാരണ വൈകിപ്പിക്കാനുളള എൻഐഎ നീക്കത്തിന്‍റെ തുടർച്ചയാണ് ഇതെന്നുമാണ് സവാദിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ആധ്യാപകനെ ആക്രമിച്ച സംഘത്തിലുളളവരും ഗൂഡാലോചന നടത്തിയവരുമായ 19 പേരെ നേരത്തെ കൊച്ചി എൻ ഐ എ കോടതി ശിക്ഷിച്ചിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ