ചേന്ദമംഗലം കൂട്ടക്കൊല; പ്രത്യേക കോടതിയും സ്പെഷൽ പ്രോസിക്യൂട്ടറും വേണം, ആഭ്യന്തര വകുപ്പിന് ഉടൻ കത്ത് നൽകും

Published : Feb 28, 2025, 08:34 AM IST
ചേന്ദമംഗലം കൂട്ടക്കൊല; പ്രത്യേക കോടതിയും സ്പെഷൽ പ്രോസിക്യൂട്ടറും വേണം, ആഭ്യന്തര വകുപ്പിന് ഉടൻ കത്ത് നൽകും

Synopsis

ലഹരിമരുന്നിന്‍റെ അമിത ഉപയോഗമാണ് ഒരേവീട്ടിലെ മൂന്നുപേരെ കൂട്ടക്കൊലനടത്തുന്നതിലേക്ക് അയൽവാസിയായ പ്രതി ‌ഋതു ജയനെ കൊണ്ടെത്തിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. 

കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിൽ അതിവേഗ വിചാരണയ്ക്ക് പ്രോസിക്യൂഷൻ നടപടി തുടങ്ങി. പ്രത്യേക കോടതി സ്ഥാപിക്കണമെന്നും സ്പെഷൽ പ്രോസിക്യൂട്ടർ വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് ഉടൻ കത്ത് നൽകും. ലഹരിമരുന്നിന്‍റെ അമിത ഉപയോഗമാണ് ഒരേവീട്ടിലെ മൂന്നുപേരെ കൂട്ടക്കൊലനടത്തുന്നതിലേക്ക് അയൽവാസിയായ പ്രതി ‌ഋതു ജയനെ കൊണ്ടെത്തിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആക്രമണത്തിൽ മാരകമായി പരിക്കേറ്റ ജിതിൻ ബോസ് മരണത്തിനും ജീവതത്തിനുമിടയിലെ നൂൽപ്പാലത്തിലാണ്.

ജീവതത്തിന്‍റെ അരങ്ങിൽ അന്ധാളിച്ച് നിൽക്കുകയാണ് ചേന്ദമം​ഗലത്തെ വീട്ടിലെ രണ്ട് പെൺകുട്ടികൾ. നൃത്താരങ്ങിലേക്ക് ചുവടുവയ്ക്കുന്നതിന്‍റെ തൊട്ടുതലേന്നാണ് കൊലക്കത്തിയുമായെത്തിയ അയൽവാസി അവരുടെ അമ്മ വിനീഷയെ ഇല്ലാതാക്കിയത്. മുത്തച്ഛനേയും മുത്തശിയേയും കൊന്നുകളഞ്ഞത്. പിതാവ് ജിതിൻ ബോസിനെ മാരകമായി പരിക്കേൽപ്പിക്കുന്നതും. 

ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി നെയ്ത്തുകുടുംബമായിരുന്നു വിനീഷയുടേത്. മാതാപിതാക്കൾക്കും ഭർത്താവിനും പത്തും അഞ്ചും വയസുളള രണ്ട് പെൺമക്കൾക്കുമൊപ്പമായിരുന്നു ജീവിതം. ഇക്കഴിഞ്ഞ ജനുവരി പതിനാറിനാണ് വീട്ടിനുളളിലേക്ക് പ്രകോപനമില്ലാതെ പാഞ്ഞുവന്ന അയൽവാസിയായ ഋതു ജയൻ എന്ന യുവാവ് ആദ്യം വിനീഷയുടെ തലയ്ക്കടിച്ചത്. പിതാവ് വേണുവിനേയും അമ്മ ഉഷയേയും ഭർത്താവ് ജിതിൻ ബോസിനേയും ആക്രമിച്ചു. വിനീഷയും വേണുവും ഉഷയും അവിടെ വെച്ചുതവന്നെ മരിച്ചു. എല്ലാത്തിനും ദൃക്സാക്ഷികൾ ഈ രണ്ട് പെൺകുഞ്ഞുങ്ങളായിരുന്നു.

ലഹരിക്കടിമായായ ‌ഋതു ജയൻ അയൽവാസികൾക്കെന്നും പേടിസ്വപ്നമായിരുന്നു. പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നു. ഇതടക്കം ചോദ്യം ചെയ്തതാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യം നടന്ന് ഇരുപത്തിയൊൻപതാം ദിവസം പൊലീസ് കുറ്റപത്രം നൽകി. മൂന്നുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റെ ആവശ്യം. വിചാരണവേഗത്തിലാക്കാനാണ് സ്പെഷൽ കോടതി. 

പൂനെയിൽ ബസിൽ 26 കാരിക്ക് പീഡനം; പ്രതി ദത്താത്രേയ പിടിയിൽ, കുടുങ്ങിയത് ഡ്രോണടക്കം ഉപയോഗിച്ചുള്ള തെരച്ചിലിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ