'ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ല'; ഉത്തരവിൽ വിചാരണ കോടതി

Published : Jun 30, 2022, 07:41 AM IST
'ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ല'; ഉത്തരവിൽ വിചാരണ കോടതി

Synopsis

ദിലീപിന്റെ (Dileep) ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി.

കൊച്ചി: ദിലീപിന്റെ (Actor Dileep) ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, തെളിവുകൾ നശിപ്പിച്ചു എന്നതിൽ കൃത്യമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ല. ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പ്രോസിക്യൂഷൻ കണ്ടെത്തലും ശരിയല്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ കോടതിക്ക് മുൻപാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. 

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി നേരിട്ടിരുന്നു. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. കേസിൽ തുടരന്വേഷണ റിപ്പോ‍ട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷന് രണ്ടാഴ്ച മാത്രം കാലാവധി ഉള്ളപ്പോഴായിരുന്നു വിചാരണ കോടതി തീരുമാനം.

എട്ടാം പ്രതി ദിലീപിന് വലിയ ആശ്വാസമാണ് വിധി. ഏപ്രിൽ നാലിനാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി. ഇക്കാര്യങ്ങൾ ഉയർത്തി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ. 

നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെ മറ്റൊരു കേസിൽ കൂടി ദിലീപ് പ്രതിയായ സാഹചര്യം കോടതി കണക്കിലെടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. വധഗൂഢാലോചന കേസ് എഫ്ഐആർ റദ്ദാക്കുന്നില്ലെന്ന ഹൈക്കോടതി ഉത്തരവും വിചാരണ കോടതി പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദിലീപ് ഹാജരാക്കിയ ഫോണിൽ നിന്ന് പല വിവരങ്ങളും ഡിലിറ്റ് ചെയ്തതായി ഫോറൻസിക് ലാബിലെ റിപ്പോർട്ടും, മുബൈയിലെ സ്വകാര്യ ലാബിലെ ജീവനക്കാരന്‍റെ മൊഴിയും അന്വേഷണ സംഘം ഹാജരാക്കി. 

Read more: മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടെന്ന് ദിലീപ് കോടതിയിൽ

എന്നാൽ ഇക്കാര്യങ്ങളെല്ലാം ദിലീപിനെ കുടുക്കാനുള്ള പ്രോസിക്യൂഷന തിരക്കഥ എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. വിപിൻലാൽ, ജിൻസൺ, സാഗർ വിൻസെന്‍റ് ഉൾപ്പടെ ആറ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ പറയുന്ന കാലയളവിൽ ദിലീപ് ജയിലിലായിരുന്നു. മാത്രമല്ല ബാലചന്ദ്രകുമാർ ദിലീപിന്‍റേതായി ആരോപിക്കുന്ന ശബ്ദരേഖ റെക്കോർഡ് ചെയ്ത ഐപാഡും ഇത് റെക്കോർഡ് ചെയ്ത തിയതികളും ഇത് വരെയും അന്വേഷണ സംഘത്തിന് കണ്ടെത്താൻ ആയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ബി രാമൻ പിള്ള വാദിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗവും ഹാജരാക്കിയ രേഖകൾ പരിശോധിച്ചാണ് വിചാരണ കോടതി ഉത്തരവ്. 2017ഒക്ടോബർ മൂന്നിനാണ് കേസിൽ 85 ദിവസം ജയിലിൽ കഴിഞ്ഞ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

Read more: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന ഹ൪ജി കോടതി തള്ളി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരത്തും കൊല്ലത്തും അടക്കം പാര്‍ട്ടിയെ ഞെട്ടിച്ച് കനത്ത പരാജയം; കാരണം കണ്ടെത്താൻ എൽഡിഎഫ്, നേതൃയോഗം ചൊവ്വാഴ്ച