അരിക്കൊമ്പന്‍ ദൗത്യം; വാഴച്ചാലില്‍ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍

Published : Apr 11, 2023, 09:13 AM IST
അരിക്കൊമ്പന്‍ ദൗത്യം; വാഴച്ചാലില്‍ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍

Synopsis

ആനയെ ഇടുക്കിയില്‍ നിന്ന് കൊണ്ടുവരുന്നത് വാഴച്ചാല്‍ വഴിയാണ്. 

തൃശൂര്‍: വാഴച്ചാലില്‍ അരിക്കൊമ്പന്‍ ദൗത്യത്തിന്റെ ട്രയല്‍ റണ്‍ തടഞ്ഞ് നാട്ടുകാര്‍. ലോറികള്‍ തടഞ്ഞിട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. വാഴച്ചാല്‍ ചെക്ക് പോസ്റ്റിന് സമീപത്താണ് റോഡ് ഉപരോധം നടക്കുന്നത്. ആനയെ ഇടുക്കിയില്‍ നിന്ന് കൊണ്ടുവരുന്നത് വാഴച്ചാല്‍ വഴിയാണ്. 

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം തുടരുകയാണ്. സര്‍വകക്ഷി യോഗ തീരുമാനപ്രകാരം മുതലമട പഞ്ചായത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രതിഷേധം. കടകള്‍ അടച്ചിടുമെങ്കിലും വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. 

ഇതിനിടെ ഇടുക്കിയില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലാണ് ആക്രമണമുണ്ടായത്. കോളനിയിലെ ലീലയുടെ വീടിന്റെ അടുക്കളയും മുന്‍വശവും ആന ഇടിച്ചു തകര്‍ത്തു. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെടുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്
മുഖ്യ തെര. കമ്മീഷണറെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍, ഹിയറിങ്ങില്‍ ആശങ്ക അറിയിച്ചു