കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം, പ്രദർശനം നടക്കുന്ന വേദിക്ക് സമീപം വൈദികരും കന്യാസ്ത്രീകളും

Published : Apr 29, 2023, 08:11 PM ISTUpdated : Apr 29, 2023, 08:19 PM IST
കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം, പ്രദർശനം നടക്കുന്ന വേദിക്ക് സമീപം വൈദികരും കന്യാസ്ത്രീകളും

Synopsis

താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. നാടകം നടക്കുന്ന സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. 

കോഴിക്കോട് : വിവാദമായ കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം. കോഴിക്കോട് എടച്ചേരിയിൽ നാടകപ്രദർശനം നടക്കുന്നതിന് സമീപമാണ്  വൈദികരും കന്യാസ്ത്രീകളും പ്രതിഷേധിക്കുന്നത്. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. നാടകം നടക്കുന്ന സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. 

സന്യാസിനി മഠങ്ങളെ പീഡന കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു എന്ന പേരിൽ ക്രൈസ്തവസഭകൾ കക്കുകളി നാടകത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. എടച്ചേരിയിൽ ബിമൽ സാംസ്കാരിക ഗ്രാമമാണ് ഇന്ന് നാടകം പ്രദർശിപ്പിക്കുന്നത്. താമരശ്ശേരി രൂപത നേരിട്ടാണ് ഈ പരിപാടി നടക്കുന്ന എടച്ചേരിയിലെ ബിമൽ കലാ​ഗ്രാമത്തിലേക്ക് മാർച്ച് നടത്താൻ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ കക്കുകളി നാടകം അവതരിപ്പിച്ചപ്പോൾ വിവിധ തരത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. മറ്റ് സ്ഥലങ്ങളിൽ നിന്ന് വിശ്വാസികളെ എത്തിച്ചാണ് പ്രതിഷേധ ജാഥ സംഘടിപ്പിക്കുന്നത്. 

Read More : കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി താമരശ്ശേരി രൂപത

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ