സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി പൊതുഭരണ വകുപ്പ് നിയന്ത്രിക്കും; സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം

Published : Apr 28, 2023, 12:05 PM ISTUpdated : Apr 28, 2023, 12:25 PM IST
സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി പൊതുഭരണ വകുപ്പ് നിയന്ത്രിക്കും; സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം

Synopsis

സംസ്ഥാന ഭരണ നിര്‍വ്വഹണത്തിന്‍റെ  ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇനി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പൊതുഭരണ വകുപ്പ് നിയന്ത്രിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധം. സംസ്ഥാന ഭരണ നിര്‍വ്വഹണത്തിന്റെ ജനാധിപത്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തീരുമാനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഘടകകക്ഷി വകുപ്പുകളിൽ പോലും ഇടപടൽ സാധ്യമാകുന്ന തരത്തിലാണ് ഉത്തരവിലെ വ്യവസ്ഥകളെന്നാണ് ആക്ഷേപം.

ജീവനക്കാരുടെ നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം അടക്കം ഫയലുകളിൽ അതാത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാമായിരുന്ന  അധികാരം പരിമിതപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. വകുപ്പു മേധാവികൾക്ക് മേൽ നിയന്ത്രണം ഉത്തരവ് അനുസരിച്ച് സെക്രട്ടേറിയറ്റിൽ നിന്ന് നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടെ ചുമതലയാണ്. പൊതുഭരണ അഡീഷണൽ ചീഫ് സെക്രട്ടറി കണവീനറായ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര് ഉത്തരവ്. സര്ക്കാര്‍ വകുപ്പുകളിലും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിയമിക്കപ്പെട്ട പൊതു ഭരണ സെക്രട്ടറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കും സ്പെഷ്യൽ ഓഫീസര്‍മാര്‍ക്കും ഇതോടെ വലിയ ഇടപെടലുകൾക്ക് കളമൊരുങ്ങുമെന്നാണ് ആക്ഷേപം.

വകുപ്പ് മേധാവിക്കുണ്ടായിരുന്ന അധികാരങ്ങൾ വകുപ്പുമായി ഒരു ബന്ധവുമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാര്‍ക്ക് കൈമാറുന്നത് ഭരണ പ്രതിസന്ധിക്ക് പോലും കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. അധികാര കേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള പുതിയ നീക്കം അംഗീകരിക്കാനാകില്ലെന്നും ഉത്തരവ് സര്‍ക്കാര്‍ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. എന്നാൽ ഉത്തരവിൽ പുതുതായി ഒന്നുമില്ലെന്നും  അഡ്മിനിസ്ട്രേറ്റീവ്  ഓഫീസര്‍മാര്‍ക്ക് നിലവിലുള്ള ചുമതലകൾ വ്യക്തമാക്കി ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മറുവാദം. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ
കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു