
മലപ്പുറം: മലപ്പുറം താനൂരിൽ 22 പേരുടെ ജീവൻ നഷ്ടപ്പെട്ട ബോട്ട് അപകടത്തിന് ദിവസങ്ങൾക്ക് മുമ്പും അമിതമായി യാത്രക്കാരെ കയറ്റിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നാട്ടുകാർ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. അവിടെ നിന്നുള്ള വലിയ പരാതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇത്രയൊക്കെ പരാതികൾ ഉയർന്നിട്ടും വീണ്ടും ബോട്ട് യാത്ര തുടർന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. കഴിഞ്ഞ പെരുന്നാൾ ദിവസമുള്ള ഒരു ദൃശ്യമാണിതെന്നാണ് വെളിപ്പെടുന്നത്. ബോട്ടിനെതിരെ നിരവധി പരാതികളാണ് ഉയർന്നിട്ടുള്ളത്.
അപകടത്തിൽപെട്ട ബോട്ടിന് ലൈസൻസ് ഇല്ല. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി യാത്രാബോട്ടാക്കി. ബോട്ടിന് രജിസ്ട്രേഷൻ ഇല്ല. ബോട്ട് സ്രാങ്കിനും ലൈസൻസില്ല. പകൽസമയം മാത്രം സർവ്വീസ് നടത്തണമെന്ന നിബന്ധന പാലിച്ചില്ല. ബോട്ടിന്റെ ഡിസൈൻ അപേക്ഷക്കൊപ്പം നൽകിയില്ല. പണി പൂർത്തിയാക്കിയ ശേഷം നേവൽ ആർക്കിടെക്റ്റ് പരിശോധിക്കണം. പരിശോധനക്ക് പോർട്ട് ഓഫ് രജിസ്ട്രിക്ക് അപേക്ഷ നൽകിയില്ല. നിരവധി ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
താനൂര്‍ ബോട്ട് അപകടം: ചികിത്സയിൽ ഉള്ളവർക്ക് കൗൺസിലിംഗ് നൽകും; മന്ത്രി വീണാ ജോർജജ്
ബോട്ടുടമ നാസർ ഒളിവിലാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ആലപ്പുഴ ചീഫ് പോർട്ട് സർവേയറും പത്ത് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മേയ് 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
താനൂർ അപകടം: ബോട്ടുടമ നാസറിന്റെ വാഹനം കൊച്ചിയിൽ പിടിയിൽ, ബന്ധുക്കൾ വാഹനത്തിൽ