ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും

Published : Oct 18, 2025, 12:44 PM ISTUpdated : Oct 18, 2025, 12:56 PM IST
NSS protest

Synopsis

എൻഎസ്എസ്  ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് പ്രതിഷേധവും പദയാത്രയും നടത്തി ഒരു വിഭാ​ഗം സമുദായ അം​ഗങ്ങൾ.

പത്തനംതിട്ട: പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ഒരു വിഭാഗം സമുദായ അംഗങ്ങളുടെ പ്രതിഷേധ മാർച്ച്‌. ആലുവ എൻഎസ്എസ് കർമ്മസമിതിയുടെ നേതൃത്വത്തിലാണ് മോചനയാത്ര എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. സുകുമാരൻ നായർ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു പ്രതിഷേധം. എൻഎസ്എസ് ഹിന്ദു കോളജിന് സമീപത്തുവച്ച് പോലീസ് മാർച്ച് തടഞ്ഞു. മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കണമെന്ന് പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി. തുടർന്ന് റോഡിൽ വെച്ച് മന്നത്ത് പത്മനാഭൻ ചിത്രത്തിൽ സമുദായ അംഗങ്ങൾ നടത്തി. മാർച്ച് തുടങ്ങിയ സ്ഥലത്ത് വെച്ച് പെരുന്നയിലെ ചില എൻഎസ്എസ് ഭാരവാഹികൾ പ്രതിഷേധം തടയാൻ ശ്രമിച്ചു. ഇവരെ പോലീസ് നീക്കി.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'