
തിരുവനന്തപുരം: വനിതാകമ്മീഷൻ അധ്യക്ഷക്കെതിരായ പ്രതിഷേധങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അൽപസമയത്തിനകം ചേരും. പരാതിക്കാരിയോട് എം സി ജോസഫൈൻ മോശമായി പെരുമാറിയ സംഭവത്തിൽ പാർട്ടിക്കകത്തും കടുത്ത അമർഷം ഉണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് എകെജി സെന്ററിന് മുന്നിൽ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്.
യുവജനസംഘടനകളും പ്രതിപക്ഷ വനിതാ സംഘടനകളും ജോസഫൈനെതിരെ പ്രതിഷേധവുമായി റോഡിലിറങ്ങി. എകെജി സെന്ററിന് മുന്നിൽ പ്രതിഷേധക്കാരെ പൊലിസ് തടഞ്ഞു. മഹിളാ കോൺഗ്രസ് പ്രവർത്തകർ എകെജി സെൻ്ററിനടുത്തേക്ക് പ്രതിഷേധവുമായി എത്തി. വനിതാകമ്മീഷൻ ഓഫീസിനു മുന്നിൽ മഹിളാമോർച്ച പ്രതിഷേധിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam