ശബരിമല സ്വർ‌ണക്കൊള്ള കേസ്; 'നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ല, കേസ് രാഷ്ട്രീയ പ്രേരിതം'; താൻ നിരപരാധിയെന്ന് ആവർത്തിച്ച് പി എസ് പ്രശാന്ത്

Published : Jul 28, 2026, 04:12 PM IST
ps prasanth

Synopsis

കേസിൽ റിമാൻഡിലുള്ള പി. എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകിയത്.

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. കേസിൽ റിമാൻഡിലുള്ള പി. എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒരു ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി പ്രതികളെ കസ്റ്റഡിയിൽ നൽകിയത്. ഇരുവരെയും പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ജൂലൈ 23 നായിരുന്നു പ്രതികളുടെ അറസ്റ്റ്. 2019ലെ സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി.എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ‌‌ ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംആർ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷന് സ്റ്റേ ഇല്ല, ഇടക്കാല ആവശ്യം ട്രിബ്യൂണൽ തള്ളി
ടിജി മോഹൻദാസിനെതിരെ കേസെടുക്കാൻ മടിക്കുന്നതെന്തുകൊണ്ട്? സതീശൻ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സിപിഎം; 'സിയാദിന്റെ മരണം സിബിഐ അന്വേഷിക്കണം'