മഴക്കെടുതി: അനുഭാവപൂർണമായ പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്നെന്ന് ശ്രീധരന്‍ പിള്ള

Published : Aug 09, 2019, 06:20 PM IST
മഴക്കെടുതി: അനുഭാവപൂർണമായ പ്രതികരണമാണ് കേന്ദ്രത്തില്‍ നിന്നെന്ന് ശ്രീധരന്‍ പിള്ള

Synopsis

ജാതി,മത, കക്ഷി പരിഗണനകളൊന്നുമില്ലാതെ പ്രളയബാധിതരെ സഹായിക്കുന്നതിന്  മുൻഗണന നൽകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരളത്തിൽ പ്രളയം മൂലം ഉണ്ടായിട്ടുള്ള ദുരവസ്ഥയുടെ വിശദശാംശങ്ങൾ  കേന്ദ്രസർക്കാരിന്റെയും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെയും അറിയിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. സംസ്ഥാനത്തേക്ക് ദുരിതാശ്വാസം എത്തിക്കണമെന്ന്   കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തികച്ചും അനുഭാവപൂർണമായ പ്രതികരണമാണ് കേന്ദ്രത്തിൽ നിന്ന് ഉണ്ടായതെന്നും കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ അടിയന്തര സഹായമെത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളതായും ബിജെപി സംസ്ഥാന അധ്യക്ഷൻ വെളിപ്പെടുത്തി.

ഒരു വർഷത്തിനുള്ളിൽ വീണ്ടും പ്രളയത്തിലാണ്ട കേരളത്തിലെ ജനങ്ങളുടെ സേവനത്തിനും സഹായത്തിനുമായി മുഴുവൻ പാർട്ടി പ്രവർത്തകരും യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.  ഓരോ പാർട്ടി പ്രവർത്തകനും ഒരു ദുരിതാശ്വാസപ്രവർത്തകനായി മാറണമെന്ന് ശ്രീധരന്‍ പിള്ള വാര്‍ത്താകുറിപ്പിലൂടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകി.  ജാതി, മത, കക്ഷി പരിഗണനകളൊന്നുമില്ലാതെ പ്രളയബാധിതരെ സഹായിക്കുന്നതിന്  മുൻഗണന നൽകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി വി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണയായി
'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ