ശബരിമല യുവതീ പ്രവേശനം: സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രിക്ക് നിയമോപദേശം നൽകിയത് താനെന്ന് പി എസ് ശ്രീധരൻ പിള്ള

Published : Feb 20, 2026, 02:51 PM IST
sreedharan, tantri

Synopsis

ശബരിമലയില്‍ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി പി എസ് ശ്രീധരൻ പിള്ള. 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ.

പത്തനംതിട്ട: യുവതീ പ്രവേശനകാലത്ത് ശബരിമലയില്‍ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയതായി മുൻ ഗവർണർ പി എസ് ശ്രീധരൻ പിള്ള. പുതുതായി ഇറങ്ങുന്ന 'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. പ്രകാശനത്തിന് മുന്നോടിയായി പുസ്തകങ്ങൾ തന്ത്രിക്ക് നൽകാൻ പി എസ് ശ്രീധരൻ പിള്ള താഴമൺ മഠത്തിലെത്തി.

'ശബരിമല സമരവും സുവർണ്ണ അവസരവിധിയും' എന്ന പുസ്തകത്തിലാണ് പി എസ് ശ്രീധരൻ പിള്ള തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. യുവതീ പ്രവേശന കാലത്ത് ശബരിമലയിൽ സ്ത്രീകൾ എത്തുമെന്ന ഘട്ടത്തിൽ നട അടയ്ക്കാൻ നിയമപദേശം നൽകിയത് താനാണെന്നാണ് ശ്രീധരൻ പിള്ള വെളിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകൾ എത്തിയാൽ നട അടയ്ക്കണമെന്ന് തന്ത്രിക്ക് നിയമോപദേശം നൽകി. നട അടയ്ക്കുന്നതിൽ നിയമപ്രശ്നം ഇല്ലെന്ന് നേരിട്ട് ഉപദേശം നൽകുകയായിരുന്നു. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ആയിരുന്നു ശ്രീധരൻ പിള്ള. ശ്രീധരൻപിള്ളയുടെ രണ്ട് പുസ്തകങ്ങളുടെ പ്രകാശനം നടക്കാനിരിക്കെ താഴമൺ മഠത്തിലെത്തി തന്ത്രി കണ്ഠരര് രാജീവരരെ കണ്ടു. പുതിയ രണ്ട് പുസ്തകങ്ങൾ പ്രകാശനത്തിനു മുന്നോടിയായി തന്ത്രിക്ക് നൽകാനാണ് വന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓട്ടം പോകാൻ തയാറാകാത്തതിന് ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം, തടയാൻ ശ്രമിച്ചയാളെ കുത്തിപ്പരിക്കേൽപ്പിച്ചു; നാല് പേർ പിടിയിൽ
ആന്‍റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്