അംഗങ്ങളുടെ പടയൊരുക്കത്തിൽ പിഎസ് സി ചെയർമാൻ ഒറ്റപ്പെട്ടു; റാങ്ക് പട്ടിക വിവാദത്തിൽ ഒടുവിൽ വിജിലൻസ് അന്വേഷണം

Published : Jul 06, 2026, 02:40 PM IST
PSC Chairman

Synopsis

പിഎസ്സി യോഗത്തിൽ അംഗങ്ങളുടെ കടുത്ത വിമർശനത്തെ തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അട്ടിമറി ശ്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണിത്.  

തിരുവനന്തപുരം: പിഎസ്സി യോഗത്തിൽ അംഗങ്ങളുടെ രൂക്ഷ വിമർശനത്തെ തുടർന്ന് ചെയർമാൻ ഒറ്റപ്പെട്ടു. പിഎസ്സിയുടെ വിശ്വാസ്യത തകർക്കും വിധത്തിൽ അന്വേഷണത്തിൽ അട്ടിമറി ഉണ്ടായെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം വേണമെന്ന ശുപാർശയുണ്ടായിരുന്നെങ്കിലും, ആ റിപ്പോർട്ട് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അംഗങ്ങൾ സ്വീകരിച്ചത്. യോഗത്തിലുണ്ടായ കടുത്ത വിമർശനങ്ങൾക്കൊടുവിലാണ് നിലവിൽ പിഎസ്‍സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌ പി അന്വേഷിക്കുമെന്നും പരീക്ഷ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്നും ചെയർമാൻ അറിയിച്ചത്.

അന്വേഷണ ചുമതല കൺട്രോളർക്ക് നൽകിയതിൽ നേരത്തെ തന്നെ അംഗങ്ങൾ വലിയ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക് കൈമാറിയിരിക്കുന്നത്. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ് എന്ന വിവരമാണ് സംഭവത്തെ വിവാദമാക്കിയത്. തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന കമ്മീഷൻ യോഗം ഈ റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.

തുടർന്ന് അന്വേഷണത്തിന് ആഭ്യന്തര വിജിലൻസ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നാണ് ആദ്യം വാർത്താകുറിപ്പ് പുറത്തിറക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അന്വേഷണ ചുമതല ചെയർമാൻ പരീക്ഷാ കൺട്രോളറെ ഏൽപ്പിക്കുകയായിരുന്നു. ആഭ്യന്തര വിജിലൻസ് ഓഫീസർ എന്ന ചുമതല കൂടി കൺട്രോളർക്കുണ്ടെന്നായിരുന്നു ഇതിന് ചെയർമാൻ നൽകിയ വിശദീകരണം. എന്നാൽ ഈ നടപടിക്കെതിരെ അംഗങ്ങൾ കടുത്ത അമർഷം രേഖപ്പെടുത്തുകയും അന്വേഷണ അട്ടിമറി ആരോപിക്കുകയും ചെയ്തതോടെയാണ് ഒടുവിൽ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ച് ആഭ്യന്തര വിജിലൻസ് എസ്‌ പിക്ക് തന്നെ ചുമതല കൈമാറാൻ ചെയർമാൻ നിർബന്ധിതനായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇങ്ങനെ പറ്റില്ല, പ്രിയദർശിനി സൗജന്യയാത്ര പദ്ധതി കാരണമുള്ള വൻ നഷ്ടത്തിൽ കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്
അഭിമന്യു വധക്കേസ്, എസ്‍ഡിപിഐക്കാരായ 16 പ്രതികളെയും കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ