പരീക്ഷ ക്രമക്കേട്: പി എസ് സി ചെയർമാൻ എം ആർ ബൈജു ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ല; എസ്ഐടിക്ക് മറുപടി നൽകി

Published : Nov 10, 2026, 01:12 PM IST
PSC Exam Irregularities Case Crime Branch to Question Chairman M R Baiju Again Today

Synopsis

പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. എസ്ഐടിക്ക് മറുപടി നൽകി. ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെടുക്കാമെന്നാണ് എം ആർ ബൈജു അറിയിച്ചത്.

തിരുവനന്തപുരം: പരീക്ഷ ക്രമക്കേടിൽ പി എസ് സി ചെയർമാൻ എം ആർ ബൈജു ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് മറുപടി നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം നൽകിയിരുന്നത്. ഹൈക്കോടതി ഉത്തരവിനുശേഷം തീരുമാനമെടുക്കാമെന്നാണ് എം ആർ ബൈജു അറിയിച്ചത്. നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ചിരുന്ന ബൈജുവിനോട് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് അന്വേഷണസംഘം വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടത്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതിനുശേഷം മാത്രമേ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകൂ എന്നായിരുന്നു ബൈജുവിന്റെ നിലപാട്. ഇതേത്തുടർന്ന് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണസംഘം വീണ്ടും കർശന നോട്ടീസ് നൽകി. ഇത് മൂന്നാം തവണയാണ് ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കടുത്ത അമർഷത്തിലും അതൃപ്തിയിലും വൈദ്യുതി മന്ത്രി; ജിഎൻഎ വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനവും അറിഞ്ഞത് മാധ്യമങ്ങളിലൂടെ
കിഫ്ബി ഭൂമിയേറ്റെടുക്കലിലെ ക്രമക്കേട്: കണ്ണൂരിലും പാലക്കാടും വിജിലൻസ് അന്വേഷണം ആരംഭിച്ചു; രേഖകൾ ആവശ്യപ്പെട്ട് കിൻഫ്രയ്ക്കും കത്ത് നൽകി