ദേവസ്വം ബോര്‍ഡിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിഎസ്‌സി സംവരണക്രമം നടപ്പാക്കാൻ ഉത്തരവിട്ടു

Published : Mar 01, 2024, 05:46 PM ISTUpdated : Mar 01, 2024, 05:47 PM IST
ദേവസ്വം ബോര്‍ഡിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിഎസ്‌സി സംവരണക്രമം നടപ്പാക്കാൻ ഉത്തരവിട്ടു

Synopsis

അഞ്ച് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 733 തസ്തികകളിൽ സംവരണ ക്രമം നടപ്പാക്കും

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അധ്യാപക-അനധ്യാപക നിയമനങ്ങളിൽ  പിഎസ്‌സി മാതൃകയിലുള്ള സംവരണം  നടപ്പാക്കാൻ  ഉത്തരവ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. തുടർന്ന് തീരുമാനം അംഗീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കുകയായിരുന്നു. 

തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ, കൂടൽ മാണികൃമടക്കം കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള 31 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്  സംവരണ തത്വം നടപ്പാക്കുക. ഈ ഉത്തരവോടെ ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള വിദ്യാദ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിൽ സാമൂഹൃനീതി ഉറപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 

ആകെ 733  തസ്തികകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്.  തിരുവിതാംകൂർ ദേവസ്വത്തിൽ  സ്കൂളുകളിൽ 271 വും കോളേജുകളിൽ 184  വും തസ്തികയുണ്ട്.  കൊച്ചിൻ ദേവസ്വം ബോർഡിൽ സ്കൂളിൽ 17 വും കോളേജിൽ 113 വുമാണ് തസ്തികകൾ.  ഗുരുവായൂർ ദേവസ്വത്തിൽ സ്കൂളുകളിൽ 72 വും കോളേജിൽ 76 വും തസ്തികകളുണ്ട്. കൂടൽമാണിക്യത്തിലും മലബാർ  ദേവസ്വത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ തയ്യാറാക്കി ദേവസ്വം ബോർഡുകൾ നിയമനം നടത്തും.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

'പരിതാപകരം, ദുരന്തമാണ് ഇത്..'; പ്രതിപക്ഷ നേതാവിനോട് വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ച് മുഖ്യമന്ത്രി, 'ഒരു വിഷയത്തിനും കൃത്യ മറുപടിയില്ല'
ദിലീപിനെ വെറുതെവിട്ട വിധി; 'നിരാശ ഉണ്ടാക്കുന്നത്', തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധം