സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയെന്ന് പിടി തോമസ്

Published : Dec 09, 2020, 12:29 PM ISTUpdated : Dec 09, 2020, 12:56 PM IST
സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയെന്ന് പിടി തോമസ്

Synopsis

വധഭീഷണി ഉണ്ടെന്ന സ്വപ്നയുടെ പരാതി എൻഐഎ നേരിട്ട് അന്വേഷിക്കേണ്ട വിഷയമാണെന്ന് പിടി തോമസ്. ഈ അന്വേഷണത്തിൽ നിന്ന് ബെഹ്റയെയും ഋഷിരാജ് സിങ്ങിനെയും മാറ്റി നിർത്തണം

കൊച്ചി: മുഖ്യമന്ത്രി അറിയാതെ എങ്ങനെ സ്വപ്നയെ പൊലീസുകാർ സ്വപ്നയെ കണ്ടുവെന്ന് പിടി തോമസ് എം എൽ എ . ബെഹ്റയുടെ കയ്യിൽ പിണറായിയുടെ ഒളിക്യാമറയുണ്ടെന്നും പിടി തോമസ് ആക്ഷേപിച്ചു. ജയിൽ ഡിജിപി മൗനിയാകുന്നു. വധ ഭീഷണി ഉണ്ടെന്ന സ്വപ്നയുടെ പരാതിയിൽ പിണറായി വിജയൻ അന്വേഷണത്തിന് ഉത്തരവിടാത്തത് ദുരൂഹമാണെന്നും പിടി തോമസ് കൊച്ചിയിൽ പറഞ്ഞു. 

സ്വപ്ന ഉന്നയിച്ച പരാതി എൻ ഐ എ നേരിട്ട് അന്വേഷിക്കേണ്ട വിഷയമാണ്. ഈ അന്വേഷണത്തിൽ നിന്ന് ബെഹ്റയെയും ഋഷിരാജ് സിങ്ങിനെയും മാറ്റി നിർത്തണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഫോൺ സന്ദേശവും ഇതിൻ്റെ ഭാഗമാണ്. സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്ടെന്നുള്ള പ്രകോപനമല്ല, പ്രേമനൈര്യാശ്യത്തിൽ ആസൂത്രിതമായ കൊല; ചിത്രപ്രിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
എൽപിജി പ്രതിസന്ധിയിൽ 3 സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ; മുൻഗണന ക്രമം, മോണിറ്ററിംഗ് കമ്മറ്റി, സിലണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടും