വെള്ളാപ്പള്ളിയുടെ പത്മഭൂഷൻ റദ്ദാക്കണമെന്ന് പൊതുതാൽപര്യ ഹർജി, നിലപാട് വ്യക്തമാക്കി ഹൈക്കോടതി

Published : Jul 02, 2026, 10:16 AM IST
vellappally

Synopsis

ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി: വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി. പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജിയിലാണ് നിലപാട് അറിയിച്ചത്. കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വെള്ളാപ്പള്ളിക്ക് എതിരെ എടുത്ത കേസുകളിൽ ഇതുവരെ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും ചില കേസുകളിൽ സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ, രാഷ്ട്രപതിക്ക് ആ ബഹുമതി റദ്ദാക്കാനുള്ള അധികാരം നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടുക്കി ഗൂഡൻപാറ മരംകൊള്ള: കോടികളുടെ പാട്ടക്കരാർ 500 രൂപയുടെ മുദ്രപത്രത്തിൽ, ഹൈക്കോടതി സ്വമേധയാ കേസെടുത്തു
ഒന്നല്ല, ഇനി 5 ഇടങ്ങളിൽ വൻ അപകട സാധ്യത; എന്‍എച്ച്എഐ കരാറുകാരന്‍ നിർദേശം ലംഘിച്ചെന്ന് ജലഅതോറിറ്റി, പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണം