കേരളത്തിന് വീണ്ടും അഭിമാനം, രാഷ്ട്രപതി പുരസ്കാരം നൽകി പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ ജല അവാർഡ്

Published : Oct 22, 2024, 05:45 PM ISTUpdated : Oct 22, 2024, 05:47 PM IST
കേരളത്തിന് വീണ്ടും അഭിമാനം, രാഷ്ട്രപതി പുരസ്കാരം നൽകി പുല്ലമ്പാറ പഞ്ചായത്തിന് ദേശീയ ജല അവാർഡ്

Synopsis

നവകേരളം കർമ്മ പദ്ധതിയുടെ കീഴിൽ, ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നീർത്തട വികസന പദ്ധതി ഒരുക്കിയത്. 

ദില്ലി: ദേശീയ ജല അവാർഡ് പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്  പി.വി. രാജേഷ്, സെക്രട്ടറി പി. സുനിൽ എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും സ്വീകരിച്ചു.  വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള പുരസ്കാരമാണ് സ്വീകരിച്ചത്. നീരുറവ്, മികവ്, സജലം എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ പഞ്ചായത്തിലെ വിവിധ 
ജലസ്രോതസുകൾ പുനരുജ്ജീവിപ്പിച്ചതാണ് പഞ്ചായത്തിനെ  അവാർഡിന് അർഹമാക്കിയത്. 

വാമനപുരം ബ്ലോക്കിൽപ്പെട്ട  പുല്ലൻപാറ പഞ്ചായത്ത്‌ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്താണ്. മൂന്നാമത് ദേശീയ ജല അവാർഡിൽ മികച്ച ജില്ലയ്ക്കുള്ള പുരസ്കാരവും  തിരുവനന്തപുരത്തിനായിരുന്നു. 'പരിസ്ഥിതി പുനഃസ്ഥാപനത്തിനായുള്ള ജനകീയ കൂട്ടായ്മ ' എന്നതായിരുന്നു പ്രകൃതി സംരക്ഷണത്തിന്  പഞ്ചായത്ത് നൽകിയ  ആപ്തവാക്യം. നവകേരളം കർമ്മ പദ്ധതിയുടെ കീഴിൽ, ഹരിത കേരള മിഷന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നീർത്തട വികസന പദ്ധതി ഒരുക്കിയത്. 

ജില്ലാ എഞ്ചിനീയർ ദിനേശ് പപ്പൻ,കാർഷിക വിദഗ്ധനായ പ്രശാന്ത്, ജി ഐ എസ്  വിദഗ്ധനായ ഡോ.ഷൈജു കൃഷ്ണൻ  എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം സാങ്കേതിക ജീവനക്കാരാണ് നീരുറവ് എന്ന നീർത്തട മാസ്റ്റർ പ്ലാൻ തയാറാക്കിയത്. 2021 ഓഗസ്റ്റിൽ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  എം.വി ഗോവിന്ദൻ  ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പിന്നീട് 2023 മാർച്ചിൽ കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും ഈ പദ്ധതി  നടപ്പിലാക്കി.

Read More... സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 'തക്കുടു' ഭാഗ്യചിഹ്നം; മേള നവംബറിൽ എറണാകുളത്ത്, രാത്രിയും പകലും മത്സരങ്ങൾ

വൈസ് പ്രസിഡന്റ്  അശ്വതി, വാർഡ് മെമ്പർ  പുല്ലമ്പാറ ദിലീപ്, കോ ഓർഡിനേറ്റർ  എൻജിനിയർ ദിനേശ് പപ്പൻ, പഞ്ചായത്ത്‌ സാങ്കേതിക ഉദ്യോഗസ്ഥരായ കിരൺ, അൻഷാദ്, ജിത്തു, മഹേഷ്‌ എന്നിവർ അടങ്ങിയ സംഘമാണ് അവാർഡ് സ്വീകരണത്തിനായ് ഡൽഹിയിൽ എത്തിയത്.

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയുടെ വേദിയിലെ 'അകലം'; ശ്രീലേഖയുടെ പ്രതികരണം; ''ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്'
കെഎസ്ആർടിസി ജീവനക്കാരുടെ ചതി! റിസർവ് ചെയ്‌ത് കാത്തിരുന്ന യാത്രക്കാരൻ പെരുവഴിയിൽ! താമരശേരി പുതിയ സ്റ്റാൻ്റിൽ കയറാതെ പോയി