ജയിലിൽ ഉറക്കം കിട്ടാതെ പൾസർ സുനി: മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

Published : Jan 15, 2022, 11:19 PM ISTUpdated : Jan 15, 2022, 11:20 PM IST
ജയിലിൽ ഉറക്കം കിട്ടാതെ പൾസർ സുനി: മാനസികാരോഗ്യ വിഭാഗത്തിൽ ചികിത്സ തേടി

Synopsis

ദിവസങ്ങളായി ഉറക്കകുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സയെന്നാണ് അധികൃതരുടെ വിശദീകരണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്ക് ഉറക്കക്കുറവ്. ദിവസങ്ങളായി ബുദ്ധിമുട്ട് നേരിട്ടതോടെ പ്രതിയെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കായി എത്തിച്ചു. മെഡിക്കൽ കോളേജിലെ മാനസിക രോഗ വിഭാഗത്തിലാണ് ഇന്ന് ഉച്ചയോടെ പ്രതിയെ കൊണ്ടുവന്നത്. ദിവസങ്ങളായി ഉറക്കകുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സയെന്നാണ് അധികൃതരുടെ വിശദീകരണം. എറണാകുളം ജില്ലാ ജയിലിൽ നിന്ന് നെടുമ്പാശ്ശേരി പൊലീസിന്റെ വാഹനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാനസിക സംഘർഷമാണ് പൾസർ സുനിയുടെ ഉറക്കക്കുറവിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അസാധാരണ സംഭവം! മീറ്ററിൽ നിന്ന് ഡോറിന്‍റെ ഹാൻഡിലിലേക്ക് വൈദ്യുതി കടത്തിവിട്ട് അപായപ്പെടുത്താൻ ശ്രമം, വീട്ടിലുണ്ടായിരുന്നത് അമ്മയും രണ്ടും മക്കളും
കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ചെറുപ്പമാണ്, ഊർജ്ജ്വസ്വലനാണ്, വികസനത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് യൂസഫലി