പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണം; കെ സി വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Published : Aug 02, 2026, 09:15 PM IST
KC Venugopal

Synopsis

കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികൾക്കായുള്ള പുനർഗേഹം പദ്ധതിയുടെ സഹായധനം 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നല്‍കി. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണിത്. വീടും സ്ഥലവും വാങ്ങുന്നതിനും പുതിയ വീട് നിര്‍മ്മിക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലയിലുണ്ടായ വലിയ വര്‍ദ്ധനവും മറ്റ് അനുബന്ധ ചെലവുകളും കാരണം അന്ന് അനുവദിച്ച 10 ലക്ഷം രൂപ പര്യാപ്തമല്ല. തുകയുടെ അപര്യാപ്തത മൂലം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ പൂര്‍ണ്ണ പ്രയോജനം ലഭിക്കണമെങ്കില്‍, നിലവിലുള്ള 10 ലക്ഷം രൂപ എന്നത് ഇരട്ടിയാക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൂടാതെ, അനുവദിച്ച തുകയുടെ അപര്യാപ്തത കാരണം വീടുപണി പൂര്‍ത്തിയാക്കാനാവാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്കായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് തുറമുഖ വകുപ്പ് മന്ത്രിക്കും കെ സി വേണുഗോപാല്‍ കത്ത് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ല, തലതിരിഞ്ഞ തീരുമാനം; കോർപറേഷന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ വി ശിവൻകുട്ടി
കനത്ത മഴ തുടരുന്നു; 10 ജില്ലകളിലും 4 താലൂക്കുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം