
അമൃത്സർ: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പഞ്ചാബ് പോലീസിന് തിരിച്ചടി. അമൃത്പാൽ സിങിനെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇയാളും മറ്റുചിലരും ഇപ്പോഴും ഒളിവിൽ ആണെന്നും തെരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. നേരത്തെ അമൃത്പാൽ സിങ്ങിനെ പിടികൂടിയതായി പോലീസ് മാധ്യമങ്ങൾക്ക് വിവരം നൽകിയിരുന്നു. വിഘടനവാദി നേതാവുമായി അടുപ്പമുള്ള 78 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘത്തെയാണ് അമൃത്പാലിനെ പിടികൂടാൻ നിയോഗിച്ചിരിക്കുന്നത് . സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വിവിധ ജില്ലകളില്‍ ഇന്‍റർനെറ്റും നാളെ ഉച്ചവരെ വിച്ഛേദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam