'ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും'; കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ

Published : Aug 09, 2023, 01:36 PM ISTUpdated : Aug 09, 2023, 04:20 PM IST
'ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും'; കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ

Synopsis

ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിത്വമെന്ന് പറഞ്ഞ അച്ചു ഉമ്മൻ, പുതുപ്പള്ളിയിൽ വികസന മുരടിപ്പെന്ന ആരോപണത്തിനും മറുപടി നല്‍കി.

ബെംഗളൂരു: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ. കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിത്വമെന്ന് പറഞ്ഞ അച്ചു ഉമ്മൻ, പുതുപ്പള്ളിയിൽ വികസന മുരടിപ്പെന്ന ആരോപണത്തിനും മറുപടി നല്‍കി. വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വർഷം ഉമ്മൻചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതെന്ന് അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു. 

ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ കൊണ്ട് വേട്ടയാടപ്പെട്ടിരുന്നു. എല്ലാ കുപ്രചരണങ്ങൾക്കും പുതുപ്പള്ളിയിലെ ജനം മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. അന്ത്യ യാത്രയിൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് വന്നതല്ല. ഇനിയും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുഴുവൻ സമയപ്രചാരണത്തിന് ഉണ്ടാവുമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു. 

Also Read: സംസ്ഥാനത്തിന്റെ പേരിൽ തിരുത്ത് വേണമെന്ന് സംസ്ഥാന സർക്കാർ; പേര് മാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം