സ്വന്തമായി വീടില്ല, മാസ ശമ്പളം 25,000, ബാങ്ക് നിക്ഷേപം 15.9 ലക്ഷം; ചാണ്ടി ഉമ്മന്‍റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ...

Published : Aug 17, 2023, 07:53 PM ISTUpdated : Aug 17, 2023, 09:29 PM IST
സ്വന്തമായി വീടില്ല, മാസ ശമ്പളം 25,000, ബാങ്ക് നിക്ഷേപം 15.9 ലക്ഷം; ചാണ്ടി ഉമ്മന്‍റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ...

Synopsis

സ്വന്തമായി വീടോ സ്ഥലമോ ഇല്ല, 25,000 രൂപ മാസ ശമ്പളമുണ്ടെന്നും ചാണ്ടി ഉമ്മൻ സത്യവാങ്മൂലത്തിൽ പറയുന്നു.

കോട്ടയം: നാമനിർദ്ദേശ പത്രികയിൽ സ്വത്ത് വിവരങ്ങൾ വ്യക്തമാക്കി പുതുപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി  ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മന് ആകെ 15,98,600 രൂപയുടെ സ്വത്ത് വഹകളുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കൈയിലുള്ള പണവും ബാങ്ക് നിക്ഷേപങ്ങളും ചേരുന്നതാണ് ഇത്. വ്യക്തിഗത വായ്പകൾ ഉൾപ്പെടെ 12,72,579 രൂപയുടെ ബാധ്യതകളുണ്ടെന്നും ചാണ്ടി ഉമ്മൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

സ്വന്തമായി വീടോ സ്ഥലമോ ഇല്ല,  25000 രൂപ മാസ ശമ്പളമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. നിലവിൽ കൈയ്യിലുള്ളത്  15000 രൂപ മാത്രമാണ്. തനിക്ക് സ്വന്തമായി വീടോ കെട്ടിടങ്ങളോ ഇല്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനടക്കം മൂന്ന് ക്രിമിനൽ കേസുകളും ചാണ്ടി ഉമ്മനെതിരെയുണ്ട്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിന്‍റെ സ്വത്ത് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.  20,798,117 രൂപയാണ് ജെയ്കിന് സമ്പാദ്യമായിട്ടുള്ളത്. പണമായി കൈയിലും ബാങ്കിലുമായി ഉള്ളത് 1,07, 956 രൂപയാണ്. ഭാര്യയുടെ പക്കൽ പണവും സ്വർണവുമായി 5,55,582 രൂപയുമുണ്ട്. അതേസമയം, ബാധ്യതയായി ജെയ്ക്ക് കാണിച്ചിട്ടുള്ളത്  7,11,905 രൂപയാണ്. 

അതേസമയം പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ യുഡിഎഫി സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് നാമനിർദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നൽകുന്നത് സിഒടി നസീറിന്റെ അമ്മയെന്ന് റിപ്പോർട്ട്. തുക നേരിട്ട് കൈ മാറിയില്ല. 10001 രൂപ ഗൂഗിൾ പേ വഴിയാണ് കൈമാറിയത്. ആരോഗ്യ പ്രശ്നം കാരണം നസീറിന്റെ അമ്മ നേരിട്ട് എത്തിയില്ല. തുക നേരിൽ കൈമാറും എന്നാണ് നേരത്തെ അറിയിച്ചത്. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തുമെന്ന് അറിയിച്ചിരുന്നു.  തുക കൈമാറിയ ശേഷം നസീറിന്റെ അമ്മ ആമിന ബീവിയുമായി ചാണ്ടി ഉമ്മൻ വീഡിയോ കോളിൽ സംസാരിച്ചു. സി ഓ ടി നസീറിനും അമ്മയ്ക്കും നന്ദി ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു.

Read More :  ഈ ജില്ലകളിൽ 5 ദിവസം മഴ, കേരള തീരത്ത് ഇന്ന് രാത്രി കടലാക്രമണത്തിന് സാധ്യത, മുന്നറിയിപ്പ് ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി