ജെയ്ക്കിനായി മുഖ്യമന്ത്രി ഇറങ്ങും, 24 ന് പുതുപ്പള്ളിയിലെത്തും; ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല

Published : Aug 13, 2023, 07:43 PM ISTUpdated : Aug 14, 2023, 01:04 AM IST
ജെയ്ക്കിനായി മുഖ്യമന്ത്രി ഇറങ്ങും, 24 ന് പുതുപ്പള്ളിയിലെത്തും; ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാരില്ല

Synopsis

വ്യക്തിപരമായ ആക്രമണം പ്രചാരണ വേദിയിൽ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറയും.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയർക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എൽഡിഎഫിന്റെ യോ​ഗങ്ങളിൽ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാന്‍ ഇറക്കുകയാണ് സിപിഎം. വ്യക്തിപരമായ ആക്രമണം പ്രചാരണ വേദിയിൽ വേണ്ടെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറയും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങൾ ചർച്ചയാക്കണമെന്നുമാണ് സിപിഎമ്മിന്‍റെ തീരുമാനം. 

അതേസമയം, ഞായറാഴ്ച ദിവസം പ്രവർത്തകരോടൊപ്പം ഭവന സന്ദർശനത്തിന്‍റെ തിരക്കിലാണ് പുതുപ്പള്ളിയിലെ  യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. പള്ളിത്തർക്കമടക്കം വിവാദ ചോദ്യങ്ങളിൽ നിന്ന് ചാണ്ടി ഉമ്മൻ പക്ഷേ ഒഴിഞ്ഞുമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം