അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ 'വി സി വേണുഗോലാപൻജീ' ആയിരിക്കും; പരിഹസിച്ച് പി വി അൻവർ എംഎൽഎ

Published : Aug 27, 2022, 08:31 AM ISTUpdated : Aug 27, 2022, 08:35 AM IST
അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ 'വി സി വേണുഗോലാപൻജീ' ആയിരിക്കും; പരിഹസിച്ച് പി വി അൻവർ എംഎൽഎ

Synopsis

ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും അയ്യോ..ദേ ലാസ്റ്റ്‌ ബസ്‌ പോണേന്ന് പറഞ്ഞ് ഉറക്കെ നിലവിളിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: ​മുതിർന്ന നേതാവ് ​ഗുലാം നബി ആസാദ് കോൺ​ഗ്രസിൽ നിന്ന് രാജിവെച്ചതിൽ പരിഹാസവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് വി സി വേണു​ഗോപാലൻജീയായിരിക്കുമെന്നും അതാണ് ഷായുമായുള്ള കരാറെന്നും ആരുടെയും യഥാർഥ പേരെടുത്ത് പറയാതെ അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ഇതൊക്കെ കണ്ട്‌ ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും അയ്യോ..ദേ ലാസ്റ്റ്‌ ബസ്‌ പോണേന്ന് പറഞ്ഞ് ഉറക്കെ നിലവിളിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം മുൻ‌ എംഎൽഎ വിടി ബൽറാമിനെതിരെയും അൻവർ രം​ഗത്തെത്തിയിരുന്നു. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അവസാനം ലൈറ്റ്‌ ഓഫ്‌ ചെയ്യുന്നത്‌ "വി.സി.വേണുഗോലാപൻജീ" തന്നെയായിരിക്കും.അതാണ്
ഷായുമായുള്ള കരാർ.!!
ഇതൊക്കെ കണ്ട്‌ ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും ഉറക്കെ നിലവിളിക്കും..
"അയ്യോ..ദേ ലാസ്റ്റ്‌ ബസ്‌ പോണേന്ന്"..

'വിക്കറ്റ്‌ എണ്ണുന്ന കൂട്ടുകാരൻ ഉണ്ടായിരുന്നു, എവിടെയാണോ എന്തോ'; ട്രോളുമായി പി വി അന്‍വര്‍

നിലമ്പൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ ട്രോളുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. കഴിഞ്ഞ സഭയിൽ വിക്കറ്റ്‌ എണ്ണുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു തനിക്കെന്നും എവിടെയാണോ എന്തോ എന്നുമാണ് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിക്കറ്റ് വിളിക്കുന്ന അമ്പയറുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റില്‍ വിക്കറ്റ്‌ എണ്ണി എണ്ണി പാവത്തിന്‍റെ നടുവൊടിയുന്നുണ്ടെന്നും പി വി അന്‍വര്‍ പരിഹസിച്ചു. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങിയത്. ജമ്മു കശ്മീരിൽ കോണ്‍ഗ്രസിന്‍റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. 

 

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം