'അമിതാധികാരമാണ് മരുമോനിസം, മരുമോനിസം പ്രചാരണം തുടരും'; വ്യക്തിഹത്യ ആരോപണങ്ങളിൽ പ്രതികരിച്ച് പിവി അൻവർ

Published : Apr 02, 2026, 02:19 PM IST
PA Muhammad Riyas And PV Anvar

Synopsis

പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടിയുമായി അൻവർ

കോഴിക്കോട്: പി വി അൻവർ തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാം​ഗങ്ങളെയും വ്യക്തിഹത്യ ചെയ്തെന്ന മുഹമ്മദ് റിയാസിന്‍റെ ആരോപണത്തിന് മറുപടിയുമായി പിവി അൻവർ. എതിർ സ്ഥാനാർത്ഥി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും വ്യക്തി അധിക്ഷേപം നടത്തിയിട്ടില്ല, ഉണ്ടെങ്കിൽ പൊതു സമൂഹത്തിന് മുന്നിൽ തെളിയിക്കണം. വികസന വിഷയങ്ങളിൽ ഇതുവരെ റിയാസ് ഉത്തരം നൽകിയിട്ടില്ല. ടൂറിസത്തിന്‍റെ പേരിൽ വ്യാപക കൊള്ളയാണ് നടക്കുന്നത്. രണ്ട് മിനിറ്റിന്‍റെ നാല് റീൽസുണ്ടാക്കാൻ 49 ലക്ഷം രൂപ ചെലവിട്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വ്യക്തിഹത്യ നടത്തുന്നത് എതിർ സ്ഥാനാർത്ഥിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു.

കൂടാതെ, നവകേരള സദസിന്‍റെ പേരിൽ മുഹമ്മദ് റിയാസ് കരാറുകാരെ ഭീഷണിപ്പെടുത്തി പണം പിരിച്ചുവെന്നും തെളിവുകൾ കൈവശമുണ്ട്, കോഴിക്കോട് അങ്ങാടിയിൽ 35 സ്‌ക്രീൻ വച്ച് വേണമെങ്കിൽ പ്രദർശിപ്പിക്കും ചാലിയത്തും ബേപ്പൂരിലും ബിയർ പാർലറുകൾക്ക് മന്ത്രി നീക്കം നടത്തി, തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെയാണ് ഇത് നടക്കാതെ പോയത്. അമിതാധികാരത്തേയാണ് മരുമോനിസം എന്ന് പറയുന്നത് മരുമോനിസം പ്രചാരണം തുടരും എന്നും അൻവർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മൈക്ക് വാങ്ങ്, മാനിഫെസ്റ്റോയെ സംബന്ധിച്ച ചോദ്യങ്ങൾ മാത്രം മതി, വേറൊന്നും വേണ്ട'; വയനാട് കണക്ക് ചോദിച്ചപ്പോൾ സതീശൻ
പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ മോദിയുടെ ബി ടീം; ചിറയിൻകീഴിലെ പൊതുയോ​ഗത്തിൽ പ്രിയങ്ക ഗാന്ധി