പോർവിളിയുമായി വീണ്ടും അൻവർ; മുഖ്യമന്ത്രിയുടെ പരസ്യ വിമർശനത്തിന് പിന്നാലെ നിലമ്പൂരിൽ വാർത്താസമ്മേളനം വിളിച്ചു

Published : Sep 21, 2024, 03:49 PM IST
പോർവിളിയുമായി വീണ്ടും അൻവർ; മുഖ്യമന്ത്രിയുടെ പരസ്യ വിമർശനത്തിന് പിന്നാലെ നിലമ്പൂരിൽ വാർത്താസമ്മേളനം വിളിച്ചു

Synopsis

പറയാനുള്ളതെല്ലാം പറയും എന്ന വെല്ലുവിളിയോടെയാണ് അൻവർ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്

മലപ്പുറം: എ ഡി ജി പി അജിത് കുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരായ പരസ്യ വിമർശനങ്ങളിൽ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പോർവിളിയുമായി വീണ്ടും പി വി അൻവർ എം എൽ എ രംഗത്ത്. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ അൻവറും വാർത്ത സമ്മേളനം വിളിച്ചിരിക്കുകയാണ്. പറയാനുള്ളതെല്ലാം പറയും എന്ന വെല്ലുവിളിയോടെയാണ് അൻവർ വാർത്ത സമ്മേളനം വിളിച്ചിരിക്കുന്നത്. നിലമ്പൂർ പി ഡബ്ല്യു ഡി റസ്റ്റ്‌ ഹൗസിൽ വച്ച്‌ 5 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും പറയാനുള്ളതെല്ലാം അവിടെ പറയുന്നുണ്ടെന്നും അൻവർ ഫേസ്ബുക്കിലൂടെയും അറിയിച്ചിട്ടുണ്ട്.

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്. അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. ഒരു ഇടതുപക്ഷ എം എൽ എ എന്ന നിലയിൽ പി വി അൻവർ ചെയ്യേണ്ടത് അതായിരുന്നുവെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഫോൺ ചോർത്തിയത് പൊതു പ്രവർത്തകനെന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ