കെ ടി ജലീൽ മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പിവി അൻവർ

Published : Sep 18, 2025, 03:15 PM IST
PV Anwar

Synopsis

കെ ടി ജലീൽ എംഎല്‍എക്കെതിരെ പിവി അൻവർ.  ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തുപോലും ജലീൽ മലപ്പുറത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും  അൻവർ പറഞ്ഞു. 

മലപ്പുറം: എംഎല്‍എ കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. മുസ്‌ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ കെ ടി ജലീൽ. എന്നിട്ട് അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പി വി അൻവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു.

ജലീൽ പറയുന്നത് ആരും വിശ്വസിക്കില്ല. അത് ജലീലിനും അറിയാം. അതാണ്‌ ഖുർആനെ കയ്യിൽ പിടിക്കുന്നത്. ജലീലിന്റെ കയ്യിൽ എപ്പോഴും രണ്ട് സഞ്ചികൾ ഉണ്ടാകും. ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗ് കാർ ഉടുത്ത തുണിയുമാണെന്ന് പി വി അൻവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യുഡിഎഫിനെയും പിവി അൻവർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണ് സിപിഎം. അതിനെ പ്രതിരോധിക്കാൻ യുഡിഎഫിലെ ഒരു മുതിർന്ന നേതാവും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു