കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിൻ എംഎൽഎക്ക് 11.96 കോടി രൂപയുടെ ആസ്തി, നാമനിർദേശ പത്രികയിൽ വിവരം

Published : Mar 25, 2026, 08:22 AM IST
pv sreenijin assets ldf kunnathunadu candidate nomination details

Synopsis

കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിന്‍റെ കുടുംബത്തിന് 11,96,11,437 രൂപയുടെ ആസ്തിയുണ്ടെന്ന് നാമ നിർദേശ പത്രികയിൽ വിവരം

കൊച്ചി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി വി ശ്രീനിജിന്‍റെ കുടുംബത്തിന് 11,96,11,437 രൂപയുടെ ആസ്തിയുണ്ടെന്ന് നാമ നിർദേശ പത്രികയിൽ വിവരം. സ്ഥാനാർത്ഥിക്ക് സ്വന്തമായി 10,00,29,656 രൂപയുടെ ആസ്തിയുണ്ടെന്നും, ഭാര്യയ്ക്ക് 1,41,41,330 രൂപയും മക്കൾക്ക് 54,40,452 രൂപയും ആസ്തിയായി ഉളളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

840 ഗ്രാം സ്വർണവും, 2022 മോഡൽ റേഞ്ച് റോവർ കാറും ശ്രീനിജിന്‍റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 2019 മോഡൽ ഇന്നോവ കാറുമുണ്ട്. ഭൂമി ഇടപാടുകളായി ചാലക്കുടി അന്നമനട കറുകുറ്റിയിൽ 2.79 ഏക്കർ, ആലങ്ങാട് വില്ലേജിൽ 1.34 ഏക്കർ, ഇടപ്പള്ളി നോർത്ത് വില്ലേജിൽ 3.29 ഏക്കർ ഭൂമിയും ശ്രീനിജിനുണ്ട്. ഭാര്യയുടെ പേരിൽ തിരുവാങ്കുളത്ത് 11.78 ഏക്കർ ഭൂമി ഉളളതായും രേഖപ്പെടുത്തിയിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇരട്ട ഗ്യാസ് കണക്ഷൻ: പ്രധാനമന്ത്രിക്ക് മുന്നിൽ പുതിയ ആവശ്യം, 2 സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് 2 ഗ്യാസ് കണക്ഷൻ അനുവദിക്കണമെന്ന് കൺസ്യൂമർ അസോസിയേഷൻ
ഇന്നുമില്ല, നാളെയുണ്ടാവുമോ? ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച്ച നീളുന്നു, മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു