അൻവർ അടഞ്ഞ അധ്യായം, സാമാന്യമര്യാദ ലംഘിച്ചുള്ള വാക്കുകളാണ് ഇന്നലെ പറഞ്ഞത്: അടൂർ പ്രകാശ്

Published : Jun 02, 2025, 10:49 AM ISTUpdated : Jun 02, 2025, 02:13 PM IST
അൻവർ അടഞ്ഞ അധ്യായം, സാമാന്യമര്യാദ ലംഘിച്ചുള്ള വാക്കുകളാണ് ഇന്നലെ പറഞ്ഞത്: അടൂർ പ്രകാശ്

Synopsis

നാമനിർദേശ പത്രിക നൽകിയാലും പിൻവലിപ്പിക്കാൻ ശ്രമിക്കില്ല.അദ്ദേഹം പിൻവലിച്ച് വരട്ടെ അപ്പോൾ നോക്കാം

മലപ്പുറം: പി.വി. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്നലെ അന്‍വര്‍ പറഞ്ഞത് സാമാന്യ മര്യാദ ലംഘിച്ചുള്ള വാക്കുകളാണ്. അന്‍വര്‍ നോമിനേഷന്‍ കൊടുക്കുന്നെങ്കില്‍ കൊടുക്കട്ടെ. നാമനിര്‍ദേശ പത്രിക നല്‍കിയാലും പിന്‍വലിപ്പിക്കാന്‍ ശ്രമിക്കില്ല. അദ്ദേഹം പിന്‍വലിച്ച് വരട്ടെ അപ്പോള്‍ നോക്കാം. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പറഞ്ഞതെല്ലാം സാമാന്യ മര്യാദക്ക് നിരക്കുന്നതല്ല- അടൂര്‍ പ്രകാശ് പറഞ്ഞു. 

 

അന്‍വര്‍ വിഷയം കൈകാര്യം ചെയ്തതില്‍ മുസ്ലീം ലീഗിന് ഒരു അത്യപ്തിയുമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. വി.ഡി.സതീശനെ ഒറ്റപ്പെടുത്തി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ആര്യാടന്‍ മുഹമ്മദിനെക്കുറിച്ചുള്ള എം.വി.ജയരാജന്റെ വിമര്‍ശനം മര്യാദയില്ലാത്തതാണ്. മണ്‍മറഞ്ഞു പോയവരെക്കുറിച്ച് സാധാരണ നിലയില്‍ ആരും ഇങ്ങനെ പറയാറില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും