'ചെറിയ സ്പാനറി'ൽ ശരിയാവാത്ത 86 റോഡ് റോളറുകൾ; 5 വർഷം, കട്ടപ്പുറത്തെ ഡ്രൈവർമാർ വക സർക്കാരിന് ചെലവ് 18.34 കോടി

Web Desk   | Asianet News
Published : Aug 31, 2021, 04:36 PM IST
'ചെറിയ സ്പാനറി'ൽ ശരിയാവാത്ത 86 റോഡ് റോളറുകൾ; 5 വർഷം, കട്ടപ്പുറത്തെ ഡ്രൈവർമാർ വക സർക്കാരിന് ചെലവ് 18.34 കോടി

Synopsis

കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ് റോളർ ജീവനക്കാരുടെ ശമ്പളത്തിനായി ചെലവഴിച്ചത് 18.34 കോടി രൂപയാണ്. 2014-15 മുതൽ 2018-19 വരെയുള്ള അഞ്ച് വർഷമാണ് ഇത്രയും ഭീമമായ തുക സർക്കാരിന് മുടക്കേണ്ടി വന്നത്. 

തിരുവനന്തപുരം: 1988 ൽ റിലീസായ 'വെള്ളാനകളുടെ നാട്' എന്ന മോഹൻലാൽ സിനിമ ഓർമ്മയില്ലേ? 'ആ ചെറിയ സ്പാനറെടുത്തേ, ഇപ്പോ ശരിയാക്കിത്തരാം; എന്ന് കുതിരവട്ടം പപ്പു പറഞ്ഞ സിനിമ? ഒരു റോഡ് റോളറും അതിനെ ചുറ്റിപ്പറ്റിയുള്ള പ്രതിസന്ധികളുമായിരുന്നു ഈ സിനിമയുടെ പ്രമേയം. സിനിമ പുറത്തിറങ്ങി 33 വർഷം പിന്നിടുമ്പോൾ സമാനമായ സംഭവമാണ് സംസ്ഥാന സർക്കാരിനും നേരിടേണ്ടി വരുന്നത്. സർക്കാരിന് വൻനഷ്ടം വരുത്തിക്കൊണ്ട് 86 റോ‍ഡ് റോളറുകളാണ് കട്ടപ്പുറത്തിരിക്കുന്നത്. അഞ്ചു വർഷം കൊണ്ട് സർക്കാരിന് നേരിടേണ്ടി വന്ന നഷ്ടം 18.34 കോടി രൂപയാണെന്ന് ദ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്ത് വാർത്തയിൽ വ്യക്തമാക്കുന്നു.  

കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് റോഡ് റോളർ ജീവനക്കാരുടെ ശമ്പളത്തിനായി ചെലവഴിച്ചത് 18.34 കോടി രൂപയാണ്. 2014-15 മുതൽ 2018-19 വരെയുള്ള അഞ്ച് വർഷമാണ് ഇത്രയും ഭീമമായ തുക സർക്കാരിന് മുടക്കേണ്ടി വന്നത്. കേരള സർക്കാരിന്റെ എട്ട് ഡിപ്പാർട്ട്മെന്റുകളിലായി 86 റോഡ് റോളറുകളാണുള്ളത്. അവയിൽ 13 എണ്ണമാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. വർഷത്തിൽ ശരാശരി ആറ് ദിവസം മാത്രമേ ഇവ ഉപയോ​ഗിക്കുന്നുള്ളൂ എന്നതാണ് മറ്റൊരു വസ്തുത. 

2019 ഒക്ടോബർ വരെ 26 ഡ്രൈവർമാരും 57 റോളർ ക്ലീനർമാരുമാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ജോലിയില്ലാത്ത അവസ്ഥയിൽ ഇവരെല്ലാം വെറുതെയിരിക്കുകയാണ് എന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. 2003 നവംബർ മാസത്തിൽ 140 റോളർ ഡ്രൈവർമാരും 110 റോളർ ക്ലീനർമാരും അധികമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് 80 ഡ്രൈവർ തസ്തികയും 60 ക്ലീനർ തസ്തികയും വെട്ടിക്കുറച്ചു. 

ആകെയുള്ള 86 റോഡ് റോളറുകളിൽ 73 എണ്ണം എട്ട് വർഷം മുതൽ 27 വർഷം വരെ നിഷ്ക്രിയമായി തുടരുന്നവയാണ്. ഇവയിലെ 43 എണ്ണം റിപ്പയർ ചെയ്തെടുക്കാൻ സാധിക്കാത്തവയും. ഇവയിൽ ഒമ്പത് എണ്ണം 13.21 ലക്ഷം രൂപക്ക് വിറ്റു. ഉപയോ​ഗ ശൂന്യമായിട്ടും വകുപ്പ് ഇവയെ നിലനിർത്തിയിരിക്കുകയാണ്. കേടായവ നീക്കം ചെയ്തില്ലെങ്കിൽ ലേലത്തിൽ വെക്കുമ്പോൾ അവയുടെ മൂല്യം കുറയുമെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാര് വൻകടക്കെണി നേരിട്ടുകൊണ്ടിരുന്ന സമത്താണ് പൊതുമരാമത്ത് വകുപ്പിലെ ഈ കണ്ടെത്തലുകൾ സിഎജി നടത്തിയത്. 

2018-2019 വർഷങ്ങളിൽ കേരള സർക്കാരിന്റെ മൊത്തം വരുമാനത്തിന്റെ 55.69 ശതമാനം ശമ്പളത്തിനും പെൻഷനും വേണ്ടിയാണ് ചെലവഴിച്ചത്. അതേ സമയം കർണാടകത്തിൽ 28. 43ശതമാനം മാത്രമാണ് ഇതിനായി ചെലവഴിച്ചത്. 2020-21 ലെ ശമ്പളത്തിനും പെൻഷനുമുള്ള ബജറ്റ് ചെലവുകൾ യഥാക്രമം 39845.75 കോടിയും 23105.98 കോടിയുമാണ്. ആകെ 62951.73 കോടി. ഐടിഐ (ഡീസൽ മെക്കാനിക്) അടിസ്ഥാന യോ​ഗ്യതയുള്ള നിഷ്ക്രിയ ജീവനക്കാരെ സാങ്കേതിക വിദ്യാഭ്യാസം, വ്യാവസായിക പരിശീലനം, മോട്ടോർ വാഹനം, ഭൂ​ഗർഭ ജലം എന്നിങ്ങനെയുള്ള വകുപ്പുകളിലേക്ക്  പുനർവിന്യസിക്കാത്തത് എന്തുകൊണ്ടാണ് സിഎജി റിപ്പോർട്ടിൽ ചോദിക്കുന്നുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആ കള്ളം എന്താണെന്ന് പറയാൻ സാധിക്കില്ല, പറഞ്ഞാൽ എന്നെ വീണ്ടും അറസ്റ്റ് ചെയ്യും'; 16 ദിവസത്തിന് ശേഷം രാഹുല്‍ ഈശ്വർ ജയിൽ മോചിതനായി
നല്ല കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്തത് യു‍ഡിഎഫിന്; അവരുടെ ഇനിയുള്ള പ്രതീക്ഷ യുഡിഎഫ് ആണെന്ന് വി‍ഡി സതീശൻ