പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്‍ത നിലയില്‍

Published : Nov 29, 2019, 11:17 PM ISTUpdated : Nov 29, 2019, 11:20 PM IST
പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് ആത്മഹത്യ ചെയ്‍ത നിലയില്‍

Synopsis

സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാൽ മതിയെന്ന് എഴുതിവെച്ചാണ്  രാധാകൃഷ്ണൻ ആത്മഹത്യ ചെയ്‍തത്. 

വയനാട്: വൈത്തിരി സ്വദേശിയും പിഡബ്ല്യുഡി ജൂനിയർ സൂപ്രണ്ടുമായ രാധാകൃഷ്ണനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാൽ മതിയെന്ന് എഴുതിവെച്ചാണ്  രാധാകൃഷ്ണൻ ആത്മഹത്യ ചെയ്‍തത്. മീനങ്ങാടി ഹയർസെക്കന്‍ററി സ്‌കൂളിലെ പ്ല്സ് ടു വിദ്യാർത്ഥിയായ തേജസ് ഇന്ന് സംസ്ഥാന കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. തൊഴിൽ സംബന്ധമായ പ്രശനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ